Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താൻ ആവശ്യപ്പെടും; ഞാനും അമ്മയിലെ മറ്റ് അംഗങ്ങളും ആ കുട്ടിയുടെ പക്ഷത്തായിരുന്നു: ഗണേശ്‌കുമാർ

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താൻ ആവശ്യപ്പെടും; ഞാനും അമ്മയിലെ മറ്റ് അംഗങ്ങളും ആ കുട്ടിയുടെ പക്ഷത്തായിരുന്നു: ഗണേശ്‌കുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്തതോടെ ഇന്ന് ചേരുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്ന കാര്യം ഉറപ്പായി. നടിക്കെതിരെ മോശമായ രീതിയിൽ ദിലീപ് പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താൻ ആവശ്യപ്പെടുമെന്ന് നടൻ ഗണേശ്‌കുമാർ പറഞ്ഞു. മാധ്യമങ്ങളോടാണ് ഗണേശ് ഇക്കാര്യം പറഞ്ഞത്.

ഇന്ന് നടക്കുന്ന ചർച്ചയിൽ അമ്മയുടെ ജനറൽ ബേഡിയിൽ ഉണ്ടാകും. നടിയെ ആക്രമിച്ച സംഭവത്തിൽ അമ്മ ശക്തമായി ഇടപ്പെട്ടിട്ടുണ്ട്. ഞാനും അമ്മയിലെ മറ്റ് അംഗങ്ങളും ആ കുട്ടിയുടെ പക്ഷത്തായിരുന്നു. നടിക്കെതിരെ ആരെങ്കിലും പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അതിനെ അമ്മ ശക്തമായി ഇടപ്പെടുമെന്നും ഗണേശ്‌കുമാർ പറഞ്ഞു.

സ്ത്രീകളുടെ പ്രശ്നങ്ങളിൽ അമ്മ ഇടപെടാത്തതു കൊണ്ട് ഒന്നുമല്ല സ്ത്രീകൾ സംഘടനയുണ്ടാക്കിയത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയാണ് പുതിയ സംഘടന. സിനിമയിൽ ഉള്ള സ്ത്രീകൾക്ക് എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്ന  സ്ത്രീകളെ പോലെ പ്രശ്നങ്ങൾ ഉണ്ടായിരിക്കും. അതിന് സർക്കാർ ഉത്തരവാദിത്ത്വപരമായ ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ കമ്മീഷൻ അത് അന്വേക്ഷിക്കുകയും ചെയ്യുമെന്ന് ഗണേശ്‌കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP