Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്ലാക് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രത്തിൽ ക്യാമറയ്ക്ക് മുന്നിൽ പതറാതെ സുഹാനാ; ഷാരൂഖ് ഖാന്റെ മകളുടെ വസ്ത്രം ചർച്ചയാക്കി സോഷ്യൽമീഡിയ; ഡൽഹി സർക്യൂ ലി സൊയറിൽ പാർട്ടിക്കെത്തിയ താരപുത്രി ഫാഷന്റെ പേരിൽ വീണ്ടും ചർച്ചയാകുന്നു

ബ്ലാക് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രത്തിൽ ക്യാമറയ്ക്ക് മുന്നിൽ പതറാതെ സുഹാനാ; ഷാരൂഖ് ഖാന്റെ മകളുടെ വസ്ത്രം ചർച്ചയാക്കി സോഷ്യൽമീഡിയ; ഡൽഹി സർക്യൂ ലി സൊയറിൽ പാർട്ടിക്കെത്തിയ താരപുത്രി ഫാഷന്റെ പേരിൽ വീണ്ടും ചർച്ചയാകുന്നു

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന്റെ ഫാഷൻ ബോളിവുഡിൽ ചർച്ചാ വിഷയമാണ്. 17 വയസ്സാണ് ഉള്ളതെങ്കിലും സുഹാനയുടെ ഫാഷൻ ബോളിവുഡിലെ പല താരസുന്ദരികളെയും കടത്തിവെട്ടുന്നതാണ്. എന്നാലിത്തവണ ബോറൻ വസ്ത്രമണിഞ്ഞെത്തിയതന്റെ പേരിലാണ് സുഹാന ഇപ്പോൾ ബി ടൗണിലെ സംസാര വിഷയങ്ങളിലൊന്നായിരിക്കുന്നത്.

സുഹാനയ്ക്ക് ഇതെന്തു പറ്റിയെന്നാണ് പലരുടെയും ചോദ്യം?. പൊതുവേദികളിൽ ഫാഷനിലൂടെ തന്റെ ഓരോ വരവും വ്യത്യസ്തയാക്കുന്ന സുഹാന ഡൽഹി സർക്യൂ ലി സൊയറിൽ പാർട്ടിക്കെത്തിയ വേഷം താരപുത്രിക്ക് ഇണങ്ങുന്നില്ലെന്ന് പ്രധാന ആക്ഷേപം. അതേസമയം, സുഹാനയുടെ അമ്മ ഗൗരി ഖാൻ സിംപിൾ ലുക്കിലൂടെ ഏവരുടെയും ഇഷ്ടം നേടുകയും ചെയ്തു.

ബ്ലാക് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രമായിരുന്നു സുഹാനയുടെ വേഷം. പക്ഷേ 17 കാരി സുഹാനയ്ക്ക് ഒട്ടു ഇണങ്ങുന്നതായിരുന്നില്ല വേഷം. ആദ്യമൊക്കെ ക്യാമറക്കണ്ണുകളിൽനിന്നും ഓടിയൊളിക്കുമായിരുന്ന സുഹാന വളരെ ബോൾഡായി ക്യാമറകൾക്ക് പോസ് ചെയ്യുന്നതും കണ്ടു. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ സൂചനയാണിതെന്നാണ് പാപ്പരാസികൾ പറയുന്നത്.

സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനും ശ്രീദേവിയുടെ മകൾ ജാൻവി കപൂറും അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. സുഹാനയുടെ വരവാണ് അടുത്തതായി ഏവരും പ്രതീക്ഷിക്കുന്നത്. നടിയാവാനാണ് സുഹാനയുടെ ആഗ്രഹമെന്നും സിനിമയിലേക്ക് വരാനാണ് അവൾ ആഗ്രഹിക്കുന്നതെന്നും നേരത്തെ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP