Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിദ്ദിഖ് ചിത്രത്തിൽ നിന്നും ഒഴിവായ ഫഹദിനെ തേടി ഗൗതം മേനോൻ ചിത്രം; നാല് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയിൽ നായകനാവാൻ യുവതാരം

സിദ്ദിഖ് ചിത്രത്തിൽ നിന്നും ഒഴിവായ ഫഹദിനെ തേടി ഗൗതം മേനോൻ ചിത്രം; നാല് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയിൽ നായകനാവാൻ യുവതാരം

ഴിഞ്ഞ ദിവസമാണ് ഫഹദിന് വച്ച് സിദ്ദിഖ് ചെയ്യാനിരുന്ന ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചെന്നും സിദ്ദിഖ് ഒരു പ്രമുഖ നടന് വേണ്ടിയാണ് ഫഹദിനെ ഒഴിവാക്കിയതെന്നും വാർത്തകൾ വന്നത്. തുടർച്ചയായി ഉണ്ടാകുന്ന ഫഹദ് ചിത്രത്തിന്റെ പരാജയമാണ് സിദ്ദിഖ് പിന്മാറാൻ കാരണമെന്നും വാർത്തകൾ വന്നു. എന്നാൽ ഇപ്പോഴിതാ ഫഹദിനെ തേടി അത്യുഗ്രൻ ഒരോഫർ വന്നിരിക്കുന്നു.

ഗൗതംവാസുദേവ മേനോൻ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലുമായി ഒരുക്കുന്ന ചിത്രത്തിൽ നാലു ഭാഷകളിലെയും പ്രമുഖ യുവതാരങ്ങൾ അണിനിരക്കുന്നു. മലയാളത്തിൽ നിന്നും ഫഹദ് ആണ് ചിത്രത്തിൽ അഭിനയിക്കുകയെന്നാണ് സൂചന.

തമിഴിൽ നിന്ന് ചിമ്പു, തെലുങ്കിൽ നിന്ന് അല്ലു അർജുൻ, കന്നഡയിൽ നിന്ന് പുനീത് രാജ്കുമാർ എന്നിവർ ചിത്രത്തിൽ അണിനിരക്കും. തമിഴിലും തെലുങ്കിലുമായി ഇപ്പോൾ നിർമ്മാണത്തിലുള്ള ചിമ്പു ചിത്രം അച്ചം യെമ്പത് മദമയടാ പുറത്തിറങ്ങിയ ശേഷമാവും ഗൗതം മേനോൻ ഈ പ്രോജക്ടിലേക്ക് കടക്കുക. ചർച്ചകൾ പുരോഗമിക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം നിർമ്മാണം ആരംഭിക്കും.

ഫഹദിനെ വച്ച് ഒരു സിനിമ ചെയ്യാൻ ഗൗതം മേനോൻ മുൻപേ താത്പര്യം പ്രകടിപ്പിച്ചിരുന്നു വെങ്കിലും ഇരുവർക്കും തൃപ്തികരമായ ഒരു പ്രോജക്ട് ഉണ്ടായിവന്നില്ല. സെവൻ അപ്പി'ന്റെ പരസ്യചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് പുനീത് രാജ്കുമാർ ഗൗതം മേനോനുമായി സഹകരിക്കാനുള്ള താൽപര്യം അറിയിച്ചിരുന്നു. തുടർന്ന് പുനീത്, ഫഹദ് എന്നിവർക്കായി രണ്ട് ചിത്രങ്ങൾ ചെയ്യുന്നതിനു പകരം ഒറ്റച്ചിത്രമൊരുക്കാൻ ഗൗതം ആലോചിക്കുകയായിരുന്നു. പിന്നീടാണ് ചിമ്പു, അല്ലു അർജുൻ എന്നിവരെക്കൂടി സഹകരിപ്പിച്ച് മൂന്നോ അതിൽ കൂടുതലോ ഭാഷകളിലായി ചിത്രം ഒരുക്കുന്ന കാര്യം പരിഗണനയിൽ വരുന്നത്.

വളരെ വർഷങ്ങൾക്കു ശേഷം ഒരു വിവാഹ സ്ഥലത്ത് കണ്ടുമുട്ടുന്ന നാല് സുഹൃത്തുക്കൾ ഒരു ഉല്ലാസയാത്ര പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു. തമിഴ്, മലയാളം വെർഷനുകൾ ഗൗതം മേനോൻ തന്നെ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പുനീത് കന്നഡ പതിപ്പും തെലുങ്കിലെ ഒരു പ്രമുഖ നിർമ്മാതാവ് തെലുങ്ക് പതിപ്പിന്റെയും നിർമ്മാണം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP