Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പപ്പു എന്ന ചിത്രത്തിൽ ഗോകുൽ സുരേഷിന് നായികയായെത്തുന്നത് പുതുമുഖ നായിക; മലയാളത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ന്യൂസിലന്റുകാരി മലയാളി പെൺകൊടി

പപ്പു എന്ന ചിത്രത്തിൽ ഗോകുൽ സുരേഷിന് നായികയായെത്തുന്നത് പുതുമുഖ നായിക; മലയാളത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ന്യൂസിലന്റുകാരി മലയാളി പെൺകൊടി

യറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പു എന്ന ചിത്രത്തിൽ ഗോകുൽ സുരേഷിന് നായികയായി ഒരു പുതുമുഖ നായിക കൂടി മലയാളത്തിലേക്ക് എത്തുന്നു. ഒരു പ്രവാസി കൂടായായ മലയാളി പെൺകുട്ടിയെയാണ് അണിയറ പ്രവർത്തകർ ഓഡിഷനിലൂടെ കണ്ടെത്തിയത്.

ന്യൂസിലന്റിൽ താമസിക്കുന്ന മലയാളിയായ ഇഷ്‌നിയെയാണ് മലയാളത്തിലേക്ക് ചുവടുവയക്കാനൊരുങ്ങുന്ന പുതുനായിക. ചിത്രത്തിലെ കഥാപാത്രത്തോട് നീതി പുലർത്താൻ ഒരു പുതുമുഖുത്തിന് മാത്രമേ കഴിയുള്ളു എന്ന് തോന്നിയിരുന്നു എന്ന് സംവിധായകൻ പറയുന്നു.

പാലക്കാടാണ് റൊമാന്റിക്ക് കോമഡിയായ ചിത്രത്തിന്റെ ഷൂട്ടിങ് നിശ്ചയിച്ചിരിക്കുന്നത്. മലയാളിയായ മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ട്. ഉടൻ തന്നെ അതാരാണെന്ന് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നർമ്മത്തിൽ പൊതിഞ്ഞ ഒരു പച്ചയായ നാട്ടിൻപുറത്തെ പ്രണയമാണ് ചിത്രം പറയുന്നത്. ലൈഫ് ഓഫ് ജോസുകുട്ടി, കരിങ്കുന്നം സിക്സസ്, ഒരേമുഖം എന്നീ ചിത്രങ്ങൾക്ക് ശേഷം ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം സ്വന്തമാക്കി മികച്ച നിരൂപക പ്രശംസ നേടിയ അക്കൽദാമയിലെ പെണ്ണ് എന്ന സിനിമയ്ക്ക് ശേഷം പി ജയറാം കൈലാസ് ഒരുക്കുന്ന സിനിമ കൂടിയാണ് പപ്പു. തിരക്കഥ ഉമേഷ് കൃഷ്ണൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP