Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോപീ സുന്ദറിനെതിരേ കോപ്പിയടി ആരോപണം അവസാനിക്കുന്നില്ല; ആരോപണം ഉന്നയിക്കുന്നവർക്ക് ചുട്ട മറുപടി നല്കി സംഗീത സംവിധായകന്റെ ഫേസ്‌ബുക് പോസ്റ്റ്; ജോലിയില്ലാത്തവരെല്ലാം ട്രോളന്മാരായതോടെ കേരളത്തിലെ തൊഴില്ലായ്മ തീർന്നുവെന്നു പരിഹാസം

ഗോപീ സുന്ദറിനെതിരേ കോപ്പിയടി ആരോപണം അവസാനിക്കുന്നില്ല; ആരോപണം ഉന്നയിക്കുന്നവർക്ക് ചുട്ട മറുപടി നല്കി സംഗീത സംവിധായകന്റെ ഫേസ്‌ബുക് പോസ്റ്റ്; ജോലിയില്ലാത്തവരെല്ലാം ട്രോളന്മാരായതോടെ കേരളത്തിലെ തൊഴില്ലായ്മ തീർന്നുവെന്നു പരിഹാസം

തിരുവനന്തപുരം: വിവാദങ്ങളുടെ തോഴൻ എന്ന് വിളിക്കാവുന്ന ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ ഗാനങ്ങളും കോപ്പിയടിച്ചതാണെന്ന രീതിയിലുള്ള വിവാദങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

അതിൽ തന്നെ ഏറ്റവും പുതിയതാണ് ജയറാം നായകനാവുന്ന സത്യ എന്ന ചിത്രത്തിലെ ഹെ ലെന എന്നു തുടങ്ങുന്ന ഗാനം. വിക്രം നായകനായ ഇരുമുഖനിലെ ഒരു ഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് ആരോപണം.

ഓരോ സിനിമ പുറത്തിറങ്ങുന്ന സമയത്തും ആരോപണങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോൾ ഗോപി സുന്ദർ. എന്നാൽ ഇതുകൊണ്ടൊന്നും തോറ്റു പിന്മാറുന്ന ആളല്ല താനെന്ന് തെളിയിച്ചിരിക്കുകയാണ് ഗോപി സുന്ദർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ.

ഏതായാലും വിവാദമുണ്ടായ സ്ഥിതിക്ക് തന്റെ പേജ് ആളുകൾ ശ്രദ്ധിച്ചെന്നും പേജ് കണ്ട സ്ഥിതിക്ക് ഏതാനും പാട്ടുകൾ കേട്ടിട്ട് മടങ്ങാം എന്നാണ് ഗോപി സുന്ദർ പറഞ്ഞിരിക്കുന്നത്.

എന്തൊക്കെയാണെങ്കിലും ഇപ്പോൾ കേരളത്തിൽ തൊഴിലില്ലായ്മ ഇല്ല. കാരണം ജോലിയില്ലാത്തവരെല്ലാവരും ട്രോളന്മാരായി മാറിക്കഴിഞ്ഞു എന്നും അദ്ദേഹം വിമർശിച്ചിട്ടുണ്ട്. കോപ്പി അടിക്കാത്ത പാട്ടുകേൾക്കാൻ 1000 പേരെ ഉള്ളു പക്ഷേ കോപ്പി അടിച്ച, അല്ലെങ്കിൽ എന്തിനോടെങ്കിലും സമാനത ഉള്ള പാട്ടു കേൾക്കാൻ ലക്ഷക്കണക്കിന് ആളുകൾ പിന്നാലെ കാണും.

ട്രോളന്മാർ അവരുടെ കഴിവ് തെളിയിക്കട്ടെ. എന്റെ കമന്റ് ബോക്സിലേക്ക് എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ ക്രിയേറ്റിവിറ്റിക്കായി ഞാൻ കാത്തിരിക്കുന്നു. ഗോപി സുന്ദർ പറയുന്നു. തന്നെയും തന്റെ പാട്ടിനെയും അനുകൂലിച്ച് സംസാരിച്ചിരിക്കുന്നവരുടെ കമന്റുകളെ എടുത്ത് പറഞ്ഞ് അവയുടെ സ്‌ക്രീൻ ഷോട്ടെടുത്ത് നന്ദി പറയാനും ഗോപി സുന്ദർ മറന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP