Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധകനെ മർദ്ദിച്ച സംഭവം; എട്ട് വർഷത്തിന് ശേഷം മാപ്പ് പറയാൻ നടൻ ഗോവിന്ദ; നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്കാനും തയ്യാറെന്ന് നടൻ കോടതിയിൽ

ആരാധകനെ മർദ്ദിച്ച സംഭവം; എട്ട് വർഷത്തിന് ശേഷം മാപ്പ് പറയാൻ നടൻ ഗോവിന്ദ; നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്കാനും തയ്യാറെന്ന് നടൻ കോടതിയിൽ

ണി ഹേ തോ ഹണി ഹേ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ആരാധകനെ മർദ്ദിച്ച സംഭവത്തിൽ ബോളിവുഡ് നടൻ ഗോവിന്ദ മാപ്പപേക്ഷിച്ചു. സുപ്രീം കോടതി നിർദ്ദേശമനുസരിച്ചാണ് മാപ്പപേക്ഷ. നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകാൻ തയ്യാറാണെന്നും ഗോവിന്ദ കോടതിയെ അറിയിച്ചു. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെറ്റിൽ മോശമായി പെരുമാറിയെന്നാരോപിച്ചാണ് ഗോവിന്ദ, സന്തോഷ് റേ എന്ന ആരാധകനെ തല്ലിയത്.

മർദ്ദനത്തിനിരയായ സന്തോഷ് റായിയെ നേരിട്ട് കണ്ട് ഒത്തുതീർപ്പുണ്ടാക്കാൻ സുപ്രീം കോടതി ഗോവിന്ദയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഗോവിന്ദ തന്റെ നിലപാട് വ്യക്തമാക്കിയത്.ഗോവിന്ദയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകരുടെ വാദങ്ങളും ഹാജരാക്കിയ ഭൂരിഭാഗം തെളിവുകളും കോടതി തള്ളിയിരുന്നു.

ഷുട്ടിങ് സെറ്റിൽ വച്ച് സന്തോഷ് റായ് ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നും, അതിനാലാണ് ഗോവിന്ദ ഇത്തരത്തിൽ പ്രതികരിച്ചതെന്നുമായിരുന്നു അഭിഭാഷകരുടെ വാദം. സംഭവം നടന്നപ്പോൾ ലോക്‌സഭാ എംപി കൂടിയായിരുന്നു ഗോവിന്ദ.

സിനിമാ സെറ്റിൽ വച്ച് മാദ്ധ്യമ പ്രവർത്തകരുടെ ക്യാമറയ്ക്കു മുന്നിലായിരുന്നു താരത്തിന്റെ പ്രകടനം. ഇതേ തുടർന്ന് ബോംബെ ഹൈക്കോടതിയിൽ റേ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഷൂട്ടിങ് കണ്ടുകൊണ്ടിരുന്ന തന്നെ പ്രകോപനമില്ലാതെ ഗോവിന്ദ മർദ്ദിച്ചുവെന്നും ഇതോടെ താരത്തോടുള്ള എല്ലാ ബഹുമാനവും ഇല്ലാതായെന്നും റേ പറഞ്ഞു. എന്നാൽ സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞാണ് റേ കേസ് നൽകിയതെന്നും ആരുടെയോ പ്രേരണയിലാണ് കേസെന്നും ഹൈക്കോടതി വിധിച്ചു. പിന്നീട് 2015ൽ റേ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ക്രിമിനൽ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് താരം മാപ്പപേക്ഷിച്ചാൽ മതിയെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP