Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

 പ്രവാസികളായ മലയാള ചലച്ചിത്ര നിർമ്മാതാക്കൾക്കും സംഘടന; ദുബായിലെ കൂട്ടായ്മയ്ക്ക് പിന്നിൽ ജോയി മാത്യു; വിപുലമായ സംഗമം അടുത്തമാസം

 പ്രവാസികളായ മലയാള ചലച്ചിത്ര നിർമ്മാതാക്കൾക്കും സംഘടന; ദുബായിലെ കൂട്ടായ്മയ്ക്ക് പിന്നിൽ ജോയി മാത്യു; വിപുലമായ സംഗമം അടുത്തമാസം

ദുബായ്: പ്രവാസികളായ മലയാള ചലച്ചിത്ര നിർമ്മാതാക്കൾക്കും സംഘടന. ഇതിന്റെ ആദ്യ ഘട്ട ചർച്ച ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്റെ അധ്യക്ഷതയിൽ ദുബായിൽ നടന്നു.

നിർമ്മാതാക്കൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ് രൂപവത്കരിക്കുക. ഓരോ വർഷവും 120ലേറെ മലയാള സിനിമകൾ നിർമ്മിക്കപ്പെടുന്നുണ്ട്. ഇതിൽ 80 ശതമാനവും നിർമ്മിക്കുന്നത് പ്രവാസികളാണ്. ഈ സാഹചര്യത്തിലാണ് സംഘടനാ രൂപീകരണ നീക്കം. ഇവരിൽ ഭൂരിഭാഗവും യുഎഇയിൽ നിന്നുള്ളവരുമാണ്. സർക്കാറിന്റെ പ്രധാന വരുമാന ഉറവിടങ്ങളിലൊന്നാണ് സിനിമാ വ്യവസായം.

400 കോടിയിലേറെ രൂപ സിനിമാ നിർമ്മാണത്തിനായി പ്രതിവർഷം ചെലവഴിക്കുന്ന പ്രവാസി നിർമ്മാതാക്കൾക്കായി യാതൊരു പരിഗണനയും സബ്സിഡിയും സർക്കാർ നൽകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രവാസി സിനിമാ നിർമ്മാതാക്കളുടെ സംഗമത്തിന്റെ പ്രസക്തി. പ്രവാസി നിർമ്മാതാക്കൾക്ക് പ്രത്യേക പരിഗണന, സബ്സിഡി നൽകുക, നികുതിയിൽ നിന്നു ഒഴിവാക്കുക എന്നീ ആവശ്യങ്ങൾകൂടാതെ, സർക്കാർ ഉടമസ്ഥതയിലുള്ള തിയ്യറ്ററുകളിൽ പരിശോധന ഇല്ലാതിരിക്കലും കേരള സർക്കാറിന്റെ മറ്റു പാക്കേജുകൾ നടപ്പാക്കലും ഇവർ മുന്നോട്ട് വയ്ക്കുന്നു. ജൂലൈയിൽ പ്രവാസി നിർമ്മാതാക്കളുടെ വിപുലമായ സംഗമം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP