Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൃഷ ഇലിയാന നയൻതാര ചിത്രത്തിന് വേണ്ടി ചുംബന സീനിന്റെ ടേക്ക് എടുത്തത് 36 തവണ; ഇമ്രാൻ ഹാഷ്മിയെ കടത്തിവെട്ടുന്ന ചുംബനവുമായി ജിവി പ്രകാശും മനീഷയും

തൃഷ ഇലിയാന നയൻതാര ചിത്രത്തിന് വേണ്ടി ചുംബന സീനിന്റെ ടേക്ക് എടുത്തത് 36 തവണ; ഇമ്രാൻ ഹാഷ്മിയെ കടത്തിവെട്ടുന്ന ചുംബനവുമായി ജിവി പ്രകാശും മനീഷയും

ലിപ് ലോക്കിന്റെ രാജാവായ ഇമ്രാൻ ഹാഷ്മിക്ക് ഒരു എതിരാളി ഉണ്ടായതാണ് ഇപ്പോൾ സിനിമാ ലോകത്തെ സംസാരം. ഒരു ചുംബനരംഗം ചിത്രീകരിക്കാൻ സംവിധായകൻ എടുത്ത 36 ടേക്കുകൾ ഒരു മടിയുമില്ലാതെ അഭിനിച്ച തകർത്ത മനീഷയും ജിവി പ്രകാശുമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.

സിനിമയ്ക്ക് വേണ്ടി രംഗം ചിത്രീകരിക്കാൻ പ്രകാശിന് ആദ്യം മടി ഉണ്ടായിരുന്നെങ്കിലും മനീഷയുടെ പ്രചോദനത്താലാണ് ചുംബന രംഗത്ത് അഭിനയിക്കാൻ താരം തയ്യാറായത് എന്നുമാണ് അണിയറ സംസാരം. വിവിധ ആംഗിളുകളിൽ ചിത്രീകരിച്ചതുകൊണ്ടാണ് 36 ടെയ്ക്കുകൾ ആവശ്യമായി വന്നത്. ഏറ്റവും മികച്ച ഷോട്ട് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ആധിക് രവിചന്ദ്രൻ. ആധികിന്റെ ആദ്യ സിനിമ കൂടെയായ 'തൃഷ ഇല്ലാന നയൻതാര' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

പേരിലെ വ്യത്യസ്തത കൊണ്ട് ഇപ്പോൾ തന്നെ ശ്രദ്ധേയമായിരിക്കുന്ന ചിത്രത്തിൽ മുൻകാല സൂപ്പർനായിക സിമ്രാനും ഒരു പ്രധാന വേഷം ചെയ്യുന്നു. മനീഷ യാദവിന് പുറമെ ആനന്ദിയും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലുണ്ട്. ജി.വി. പ്രകാശ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.വഴക്ക് എൻ പതിനെട്ട് പത്തൊൻപത് എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ താരമാണ് മനീഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP