Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരസ്പരത്തിലെ ദീപിതി ഐപിഎസ് ബിഗ് സ്‌ക്രീനിലേക്ക്; ഗായത്രി അരുണിന്റെ സിനിമാ അരങ്ങേറ്റം 'സർവോപരി പാലാക്കാരനി'ലൂടെ; മുമ്പും ഓഫറുകൾ വന്നിട്ടും പോകാതിരുന്നത് സീരിയൽ ഷൂട്ടിങ് മുടങ്ങാതിരിക്കാൻ; ആദ്യ സിനിമയിലും പൊലീസ് വേഷം ലഭിച്ചതിന്റെ ത്രില്ലിൽ നടി

പരസ്പരത്തിലെ ദീപിതി ഐപിഎസ് ബിഗ് സ്‌ക്രീനിലേക്ക്; ഗായത്രി അരുണിന്റെ സിനിമാ അരങ്ങേറ്റം 'സർവോപരി പാലാക്കാരനി'ലൂടെ; മുമ്പും ഓഫറുകൾ വന്നിട്ടും പോകാതിരുന്നത് സീരിയൽ ഷൂട്ടിങ് മുടങ്ങാതിരിക്കാൻ; ആദ്യ സിനിമയിലും പൊലീസ് വേഷം ലഭിച്ചതിന്റെ ത്രില്ലിൽ നടി

കൊച്ചി: ഗായത്രി അരുൺ എന്ന പേരിനേക്കാൾ മലയാളി സീരിയൽ പ്രേക്ഷകർക്ക് ദീപ്തി ഐ.പി.എസ് എന്ന പേരായിരിക്കും കൂടുതൽ പരിചിതം. എന്നാൽ സീരിയൽ രംഗത്തും നിന്നും സിനിമയിലേക്ക് ഒരു ചുവടുവെപ്പിന് ഒരുങ്ങുകയാണ് ഗായത്രി. മലയാളി കുടുംബപ്രേഷകർ ഏറ്റെടുത്ത ഏഷ്യാനെറ്റ് ചാനലിലെ പരസ്പരം എന്ന സീരിയലിലേതുപോലെ ഒരു പൊലീസ് വേഷം തന്നെയാണ് ആദ്യ സിനിമയിലും ഗായത്രി ചെയ്യുന്നത്.

സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഗായത്രിയുടെ സിനിമാ അരങ്ങേറ്റം. സിനിമയിൽ നിന്നും മുൻപും നിരവധി ഓഫറുകൾ വന്നിരുന്നെന്നും എന്നാൽ സീരിയൽ ഷെഡ്യൂൾ ഡേറ്റുമായി യോജിച്ചുപോകാത്തതുകൊണ്ടാണ് പല അവസരങ്ങളും ഉപേക്ഷിച്ചതെന്നും ഗായത്രി പറയുന്നു.

പല ചിത്രത്തിലും പ്രധാനറോൾ ചെയ്യേണ്ട ഓഫറാണ് വന്നത്. 30 ദിവസത്തോളം ഡേറ്റ് നൽകേണ്ടി വരും. അപ്പോൾ സീരിയൽ ഡേറ്റുമായി ക്ലാഷുവുന്നതിനാൽ ഒഴിവാക്കുകയായിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ ചുരുക്കം ചില ദിവസങ്ങൾ മാത്രം മതി. അതുകൊണ്ടാണ് ചെയ്യാൻ തീരുമാനിച്ചത്. എന്റെ ഷെഡ്യൂളിനൊത്ത് ഡേറ്റ് അറേഞ്ച് ചെയ്യാൻ അവരും തയ്യാറായിരുന്നു-ഗായത്രി പറയുന്നു.

വേണുഗോപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോൻ, അപർണ ബാലമുരളി,അനു സിതാര തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചന്ദ്ര ശിവകുമാർ എന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ വേഷമാണ് ഗായത്രി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP