Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാബിറ്റ് ഓഫ് ലൈഫ്' എന്ന പേരിൽ പുതിയ പ്രൊഡക്ഷൻ ഹൗസുമായി വിനിത് ശ്രീനിവാസനും നിർമ്മാണത്തിലേക്ക്; ആദ്യ ചിത്രം ആനന്ദത്തിൽ അണിനിരക്കുക പുതുമുഖ താരങ്ങൾ

ഹാബിറ്റ് ഓഫ് ലൈഫ്' എന്ന പേരിൽ പുതിയ പ്രൊഡക്ഷൻ ഹൗസുമായി വിനിത് ശ്രീനിവാസനും നിർമ്മാണത്തിലേക്ക്; ആദ്യ ചിത്രം ആനന്ദത്തിൽ അണിനിരക്കുക പുതുമുഖ താരങ്ങൾ

നടനും തിരക്കഥാകൃത്തും സംവിധായകനും, ഗായകനുമൊക്കെയായി തിളങ്ങിയ വിനീത് ശ്രീനിവാസൻ നിർമ്മാണ രംഗത്തേക്കും കടക്കുന്നു. ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസിന് പേരിട്ടിരിക്കുന്നത്. '

ഹാബിറ്റ് ഓഫ് ലൈഫ്' നിർമ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസന്റെ ടീമിൽ നിന്ന് തന്നെയുള്ള ഗണേശ് രാജാണ്. 'ആനന്ദം' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം നാളെ ആരംഭിക്കും.

അഭിനേതാക്കളായി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം ക്യാമറയിൽ പകർത്തുന്നത് അൽഫോൻസ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ സിനിമാറ്റോഗ്രാഫറായ ആനന്ദ് സി ചന്ദ്രനാണ്. സച്ചിൻ വാര്യർ സംഗീതം നിർവ്വഹിക്കും. അഭിനവ് സുന്ദർ നായക് എഡിറ്റിംഗും ഡിനൊ ശങ്കർ കലാസംവിധാനവും.

ബേസിൽ ജോസഫ് (കുഞ്ഞിരാമായണം), ജൂഡ് ആന്റണി ജോസഫ് (ഓം ശാന്തി ഓശാന) എന്നിവർ വിനീതിന്റെ സംവിധാന സഹായികളായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP