Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അജിത്തിന്റെ നായികയാകാനുള്ള അവസരവും കാത്ത് ഹൻസിക; ആഗ്രഹങ്ങൾ തുറന്ന് നടി

അജിത്തിന്റെ നായികയാകാനുള്ള അവസരവും കാത്ത് ഹൻസിക; ആഗ്രഹങ്ങൾ തുറന്ന് നടി

ത്തരേന്ത്യയിൽ നിന്നു തെലുങ്കിലൂടെ തമഴിലെത്തിയ ഹൻസിക തെന്നിന്ത്യയിൽ തിളങ്ങിനിൽക്കുന്ന നടിയാണ്. ധനുഷിന്റെ നായികയായി 'മാപ്പിളൈ' എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കംകുറിച്ചപ്പോൾ തന്നെ ഹൻസിക കാണികളെ കൈയിലെടുത്തിരുന്നു. 'ചിന്ന ഖുഷ്ബു' എന്നു വിളിച്ചാണ് തമിഴകം ഈ താരസുന്ദരിയെ വരവേറ്റത്. 'വേലായുധം' എന്ന ചിത്രത്തിൽ വിജയിന്റെ നായികയായതോടെ താരത്തിന് ആരാധകരേറി.

എന്നാൽ ഇത്രയേറെ ആരാധകർ ഉള്ളപ്പോഴും മനസിൽ ഒരാഗ്രഹവും സൂക്ഷിച്ചാണ് നടപ്പ്. തമിഴകത്തിന്റെ പ്രിയ നായകന്മാരായ വിജയ്, സൂര്യ, ആര്യ, ധനുഷ്, ചിമ്പു, കാർത്തി, ഉദയനിധി എന്നിവരുടെയൊക്കെ നായികയായി ഹൻസിക അഭിനയിച്ചിട്ടുണ്ടെങ്കിലും തല അജിത്തിന്റെ നായികയായി അഭി

നയിക്കാൻ ഇതുവരെ ഹൻസികയ്ക്ക് അവസരം ലഭിച്ചിട്ടില്ല. അജിത്തിന്റെനായികയാവുകയെന്നതാണ് ഈ സുന്ദരിയുടെ ആഗ്രഹം. ഈ ആഗ്രഹം ഇപ്പോൾ തുറന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാര, തൃഷ, തമന്ന, അസിൻ തുടങ്ങിയവരെല്ലാം ഇതിനകം തന്നെ അജിത്തിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. തനിക്കു മാത്രം അജിത്തിന്റെ നായികയാകാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പറയുന്ന ഹൻസിക ആ അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

ഞാൻ അജിത്തിന്റെ കടുത്ത ആരാധികയാണ്. ഒരു ചിത്രത്തിൽ അജിത്തിന്റെനായികയാകുകയെന്നതാണ് എന്റെ സ്വപ്നം. ആ അവസരത്തിന് വേണ്ടി ഞാൻകാത്തിരിക്കുകയാണ് ഹൻസിക പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP