Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറഞ്ഞ സമയത്തിന് മുമ്പേ മേക്കപ്പ് പൂർത്തിയാക്കി സെറ്റിലെത്തും; ഷൂട്ട് കഴിഞ്ഞുടൻ കാരവാനിൽ പോയിരുന്ന് സമയം കളയുന്ന സ്വഭാവം തീരെയില്ല; ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥത ; നയൻതാരയെക്കുറിച്ച് നടൻ ഹരിഷ് ഉത്തമന് പറയാനുള്ളത്

പറഞ്ഞ സമയത്തിന് മുമ്പേ മേക്കപ്പ് പൂർത്തിയാക്കി സെറ്റിലെത്തും; ഷൂട്ട് കഴിഞ്ഞുടൻ കാരവാനിൽ പോയിരുന്ന് സമയം കളയുന്ന സ്വഭാവം തീരെയില്ല; ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥത ; നയൻതാരയെക്കുറിച്ച് നടൻ ഹരിഷ് ഉത്തമന് പറയാനുള്ളത്

യൻതാര നായികയാകുന്ന പുറത്തിറങ്ങാനിരിക്കുന്ന ഹൊറർ ത്രില്ലറാണ് ഡോറ. ഡോസ് രാമസ്വാമി സംവിധാനം ചെയ്ത ചിത്രത്തിൽ പവലക്കൊടി എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. തമ്ബി രാമയ്യ, ഹരീഷ് ഉത്തമൻ, ഷാൻ, തരുൺ ക്ഷത്രിയ എന്നിവരും ഡോറയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം 31 നാണ് ചിത്രം പ്രദർശനത്തിനെ ത്തുന്നത്. ചിത്രം റിലിസിനൊരുങ്ങുവേ നയൻതാരയുടെ അഭിനയത്തെപ്പറ്റിയും ജോലിയോടുള്ള ആത്മാർത്ഥതയെപ്പറ്റിയും നടിക്കൊപ്പം അഭിനയിച്ച നടൻ ഹരീഷ് ഉത്തമൻ മനസ് തുറന്നിരിക്കുകയാണ്.

ഡോറ എന്ന പുതിയ ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെ കുറിച്ച് പറയവെയാണ് ഹാരിഷ് ഉത്തമൻ നയൻതാരയെ കുറിച്ച് വാചാലനായത്. ഡോറയിൽ ഒരു ഇൻവസ്റ്റിഗേറ്റീവ് ഉദ്യോഗസ്ഥനായിട്ടാണ് ഹാരിഷ് എത്തുന്നത്. കൂടെ അഭിനയിക്കുന്നവരെ കംഫർട്ട് ലെവലിൽ നിർത്താൻ അവർ എപ്പോഴും ശ്രദ്ധിക്കും. ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥ കാണിക്കുന്ന നടിയാണെന്നും ഹാരിഷ് അഭിപ്രായപ്പെടുന്നു.

തന്റെ ഭാഗം പൂർത്തിയാക്കി കഴിഞ്ഞാൽ പല നടിമാരും കാരവാനിൽ പോയിരിക്കും. എന്നാൽ നയൻ എത്ര മണിക്കൂർ വേണമെങ്കിലും സെറ്റിൽ തന്നെ നിൽക്കും. എല്ലാം നിരീക്ഷിക്കും. കാരവാനിൽ പോയിരുന്ന് സമയം കളയുന്ന സ്വഭാവമില്ലെന്നും നടൻ പറയുന്നു.നയൻതാരയുടെ കൃത്യ നിഷ്ഠയും കണ്ട് പഠിക്കേണ്ടതാണ്. പറഞ്ഞ സമയത്തിനും മുൻപേ തന്നെ മേക്കപ്പ് പൂർത്തിയാക്കി നയൻതാര എത്തും. ഇത്രയും ആത്മസമർപ്പണമുള്ള നടിയെ മുൻപെങ്ങും കണ്ടിട്ടില്ല എന്നാണ് ഹാരിഷ് പറയുന്നത്.

നേരത്തെ മോഹൻരാജ് സംവിധാനം ചെയ്ത തനി ഒരുവൻ എന്ന ചിത്രത്തിലും ഹാരിഷ് നയൻതാരയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആ ചിത്രത്തിൽ കോമ്പിനേഷൻ രംഗങ്ങൾ അധികം ഇല്ലായിരുന്നു. ഡോറയുടെ സെറ്റിൽ വച്ചാണ് നയൻതാരയെ അടുത്ത് പരിചയപ്പെട്ടതെന്നും നടൻ പറയുന്നു.

വിജയം നേടിയ മായ എന്ന ഹൊറർ ചിത്രത്തിനുശേഷം നയൻതാര മുഖ്യവേഷത്തിൽ എത്തുന്ന അടുത്ത ഹൊറർ ചിത്രമാണ് ഡോറ. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP