Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹാരിപോട്ടറിന്റെ വിഷ്വൽ ഇഫക്ടുമായി തമിഴിൽ ഹൊറർ ചിത്രമൊരുങ്ങുന്നു; നായികയായ തൃഷ ഷൂട്ടിങിനായി മെക്‌സിക്കോയിലേക്ക്

ഹാരിപോട്ടറിന്റെ വിഷ്വൽ ഇഫക്ടുമായി തമിഴിൽ ഹൊറർ ചിത്രമൊരുങ്ങുന്നു; നായികയായ തൃഷ ഷൂട്ടിങിനായി മെക്‌സിക്കോയിലേക്ക്

തൃഷ നായികയാവുന്ന മോഹിനി എന്ന തമിഴ് ഹൊറർ ചിത്രത്തിന് വിഷ്വൽ എഫക്ട്‌സൊരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സിനിമ ഹാരിപോട്ടറിന്റെ വി എഫ്എക്‌സ് ടീമെന്ന് റിപ്പോർട്ട്. ചിത്രത്തിനായി ഹാരിപോട്ടറിന്റെ വിഷ്വൽ ഇഫക്ട്‌സ് ടീമിനെ നിർമ്മാതാക്കൾ സമീപിച്ചതായാണ് സൂചന.

ചിത്രത്തിലെ പ്രധാനഭാഗങ്ങൾ യു.കെ, തായിലെൻഡ് എന്നിവിടങ്ങളിൽ ചിത്രീകരിച്ചതിനു ശേഷം തൃഷയും സംഘവും അവസാന ഷെഡ്യൂളിനായി മെക്‌സിക്കോയിലേക്ക് പോകും. ജൂണോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് യുകെയിൽ തുടങ്ങാനാണ് തീരുമാനം. മദേഷാണ് സംവിധായകൻ. യുകെയിലെ ചിത്രീകരണത്തിനു ശേഷം തായ്‌ലൻഡിലും ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ മെക്‌സികോയിലാണ് ഒരുക്കുന്നത്.

ചിത്രത്തിൽ മോഹിനി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. ഇതിനായി പ്രോസ്‌തെറ്റിക്‌സ് മെയ്‌ക്കപ്പും സ്‌പെഷൽ മേക്കപ്പുമെല്ലാം ഉപയോഗിക്കുമെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP