Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരങ്ങേറ്റത്തിനുള്ള പുരസ്‌കാരം നൽകേണ്ടത് ആദ്യമായി സിനിമയിലെത്തുന്ന ഒരു അഭിനേതാവിനാണ്; ഇപ്പോൾ പുരസ്‌കാരം നേടിയ നടൻ മറ്റൊരു ഭാഷയിൽ വർഷങ്ങളായി സജീവമായിരുന്നു; ഫിലിം ഫെയർ മാസികയ്ക്കെതിരെ ഹർഷവർദ്ധൻ കപൂർ

അരങ്ങേറ്റത്തിനുള്ള പുരസ്‌കാരം നൽകേണ്ടത് ആദ്യമായി സിനിമയിലെത്തുന്ന ഒരു അഭിനേതാവിനാണ്; ഇപ്പോൾ പുരസ്‌കാരം നേടിയ നടൻ മറ്റൊരു ഭാഷയിൽ വർഷങ്ങളായി സജീവമായിരുന്നു; ഫിലിം ഫെയർ മാസികയ്ക്കെതിരെ ഹർഷവർദ്ധൻ കപൂർ

മുംബൈ: ഫിലിം ഫെയർ മാസികയ്ക്കെതിരെ ബോളിവുഡ് യുവതാരം ഹർഷവർദ്ധൻ കപൂർ. രായേഷ് ഓം പ്രകാശ് മെഹ് റ സംവിധാനം ചെയ്ത മിർസിയയിലൂടെ അനിൽ കപൂറിന്റെ മകനും സോനം കപൂറിന്റെ സഹോദരനുമായ ഹർഷവർദ്ധൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം നൽകാതിരുന്നതാണ് നടനെ ചൊടുപ്പിച്ചത്. പുരസ്‌കാരം ലഭിക്കാത്തതിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്ന് മിഡ് ഡേയ്ക്ക് നൽകിയ നടൻ അഭിമുഖത്തിൽ പറഞ്ഞു. ഉട്താ പഞ്ചാബിലൂടെ അരങ്ങേറ്റം കുറിച്ച ദിൽജിത്ത് ദോസാഝിനായിരുന്നു ഫിലിം ഫെയർ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം നൽകിയത്.

മിർസിയയിലെ അഭിനയത്തിന് എനിക്ക് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു. അരങ്ങേറ്റത്തിനുള്ള പുരസ്‌കാരം നൽകേണ്ടത് ആദ്യമായി സിനിമയിലെത്തുന്ന ഒരു അഭിനേതാവിനാണ്. ഇപ്പോൾ പുരസ്‌കാരം നേടിയ നടൻ മറ്റൊരു ഭാഷയിൽ വർഷങ്ങളായി സജീവമായിരുന്നു. ലിയണാർഡോ ഡി കാപ്രിയോ ആദ്യമായി ഹിന്ദിയിൽ അഭിനയിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ആരെങ്കിലും പുതുമുഖ താരത്തിനുള്ള പുരസ്‌കാരം നൽകുമോ?- ഹർഷവർദ്ധൻ ചോദിക്കുന്നു.

കടുത്ത നിരാശയുണ്ടെങ്കിലും ഇപ്പോൾ അതൊന്നും ആലോചിക്കുന്നില്ലെന്നും വരും സിനിമകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും ഹർഷവർദ്ധൻ അഭിമുഖത്തിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP