Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സൽമാൻ ഖാൻ വീണ്ടും വെട്ടിൽ; മാനഭംഗത്തിനിരയായ യുവതി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സൽമാൻ ഖാൻ വീണ്ടും വെട്ടിൽ; മാനഭംഗത്തിനിരയായ യുവതി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്

രു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിനിടെയുണ്ടായ സ്ത്രീവരുദ്ധ പരാമർശം നടത്തിയ സൽമാൻ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. സൽമാൻഖാന്റെ പരാമർശം മാനസികാഘാതം ഉണ്ടാക്കിയെന്നും 10 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് മാനഭംഗത്തിന് ഇരയായ യുവതി നോട്ടീസ് അയച്ചതോ്െടയാണ് സൽമാൻ വീണ്ടും കുരുക്കിലായത്.

സിനിമാ ഷൂട്ടിങ് കഴിഞ്ഞപ്പോൾ താൻ മാനഭംഗത്തിനിരയായ പെൺകുട്ടിയെപ്പോലെ അവശയായെന്ന വിവാദ പരാമർശത്തിൽ ആണ് സൽമാൻ ഖാൻ വീണ്ടും നിയമ ക്കുരുക്കിലാകുന്നത്. പരാമർശത്തിൽ പരസ്യമായി മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു.

നാലുവർഷം മുൻപാണ് 10 പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. 10 പേരിൽ നാലുപേരെ ജീവപര്യന്തം തടവിനു വിധിച്ചു. ഇവർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പെൺകുട്ടി ഇപ്പോൾ ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഹരിയാനയിലെ ഹിസാർ സ്വദേശിയായ യുവതിയാണ് സൽമാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വിലാസത്തിലേക്ക് നോട്ടിസ് അയച്ചത്. സൽമാന്റെ പരാമർശത്തിലൂടെ തന്റെ വ്യക്തിത്വത്തിന് കളങ്കമുണ്ടായതായി നോട്ടിസിൽ പെൺകുട്ടി പറയുന്നു. ഇതെന്നെ മാനസികമായി തളർത്തി. ഇപ്പോൾ ഞാൻ മനഃശാസ്ത്രജ്ഞന്റെ ചികിൽസയിലാണ്. എന്റെ ഇപ്പോഴത്തെ മാനസിക തകർച്ചയ്ക്ക് കാരണം സൽമാന്റെ പരാമർശമാണെന്നും നോട്ടിസിൽ പറഞ്ഞിട്ടുണ്ട്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. അല്ലെങ്കിൽ സൽമാനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹരിയാന ഹൈക്കോടതി അഭിഭാഷകൻ രജത് കാൽസൻ വഴിയാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾക്കു മുൻപാണ് സുൽത്താന ചിത്രത്തിന്റെ ചിത്രീകരണം കഴിയുമ്പോൾ താൻ റേപ്പ് ചെയ്യപ്പെട്ട യുവതിയെപോലയാണെന്ന് സൽമാൻഖാൻ ഒരു സ്റ്റേജ് ഷോയ്ക്കിടെ പ്രസ്താവിച്ചത് . ഇത് ഒട്ടേറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സൽമാൻഖാന്റെ പരാമർശത്തിൽ പ്രതിഷേധധിച്ച് ബോളിവുഡ് നടികളിൽ ചിലർ രംഗത്തെത്തിയപ്പോൾ നവാസുദ്ദീൻ സിദ്ദിഖി, അർബാസ് ഖാൻ തുടങ്ങിയ നടന്മാർ താരത്തിനു പിന്തുണയുമായെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP