Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാഗചൈതന്യയെ സ്വന്തമാക്കാൻ താരസുന്ദരി സമാന്ത മതം മാറി? വിവാഹ തീയ്യതി കുറിക്കാൻ പൂജ നടത്തിയെന്നു റിപ്പോർട്ട്‌; ഇടവേളയ്ക്ക് ശേഷം ടു സ്റ്റേറ്റ്സ് തെലുങ്ക് റീമേക്കിൽ മലയാളി പെണ്ണായി നടി എത്തും

നാഗചൈതന്യയെ സ്വന്തമാക്കാൻ താരസുന്ദരി സമാന്ത മതം മാറി? വിവാഹ തീയ്യതി കുറിക്കാൻ പൂജ നടത്തിയെന്നു റിപ്പോർട്ട്‌; ഇടവേളയ്ക്ക് ശേഷം ടു സ്റ്റേറ്റ്സ് തെലുങ്ക് റീമേക്കിൽ മലയാളി പെണ്ണായി നടി എത്തും

തെന്നിന്ത്യൻ താര സുന്ദരി സാമന്തയും നാഗചൈതന്യയും തമ്മലുള്ള പ്രണയം ടോളിവുഡ് ഗോസിപ് കോളത്തിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഊഹാപോഹങ്ങൾക്കു വിരാമം കുറിച്ചു കൊണ്ട് നാഗാർജുന തന്നെ ഭാവി മരുമകളെ പരിചയപ്പെടുത്തി. എന്നാൽ സൂപ്പർ താരത്തെ സ്വന്തമാക്കാൻ വേണ്ടി സാമന്ത മതം മാറിയെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. സമാന്ത മതം മാറിയതായാണ് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൂപ്പർതാരം നാഗാർജുനയുടെ മകനും യുവസൂപ്പർതാരവുമായ നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ചതിനു പിന്നാലെയാണ് സമാന്തയുടെ മതം മാറ്റം. ക്രിസ്ത്യൻ വിശ്വാസിയായ സമാന്ത ഹിന്ദുമതം സ്വീകരിച്ചെന്നും തെലുങ്ക് മാദ്ധ്യമങ്ങൾ പറയുന്നു.

നാഗാർജുനയുടെ വീട്ടിൽ നടന്ന പൂജയിൽ നാഗചൈതന്യയും സമാന്തയും നാഗാർജുനയും പങ്കെടുക്കുന്ന ചില ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്കു കാരണമായത്. എന്നാൽ വിവാഹനിശ്ചയത്തിന്റെ തീയതി കുറിക്കാനായിരുന്നു പൂജയെന്നും റിപ്പോർട്ട് ഉണ്ട്.

രണ്ടു മക്കളുടെയും വിവാഹം ഉടനുണ്ടെന്നു പ്രഖ്യാപിച്ച നാഗാർജുന, പക്ഷേ വിവാഹത്തീയതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷമാണ് വിവാഹം. വിവാഹം ഹിന്ദുമതാചാരപ്രകാരം ഹൈദരാബാദിൽ വച്ചായിരിക്കും നടക്കുക

തെലുങ്കിലെയും തമിഴിലെയും മുൻനിര നായികയായിരുന്ന സമാന്ത ആറ് മാസത്തോളമായി പുതിയ പ്രൊജക്ടുകൾ ഏറ്റെടുത്തിരുന്നില്ല. ചേതൻ ഭഗതിന്റെ നോവലിനെ ആധാരമാക്കി ഹിന്ദിയിൽ ഒരുക്കിയ ടു സ്റ്റേറ്റ്സ് തെലുങ്ക് റീമേക്കിൽ നാഗചൈതന്യയും സമാന്തയും അഭിനയിക്കുമെന്ന് വാർത്തകളുണ്ട്. രണ്ട് സംസ്ഥാനങ്ങള്ളിൽ നിന്നുള്ളവരുടെ പ്രണയമാണ് ടു സ്റ്റേറ്റ്സിന്റെ പ്രമേയം. സമാന്ത മലയാളി പെൺകുട്ടിയായി ഈ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് സൂചന.

യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗർ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP