Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയായ ശേഷം വീണ്ടും ക്യാമറയ്ക്ക് മുമ്പിലേക്കെത്താൻ ഒരുങ്ങി റാണി മുഖർജി; മടങ്ങിവരവ് സിദ്ധാർത്ഥ് പി മൽഹോത്രയുടെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ

അമ്മയായ ശേഷം വീണ്ടും ക്യാമറയ്ക്ക് മുമ്പിലേക്കെത്താൻ ഒരുങ്ങി റാണി മുഖർജി; മടങ്ങിവരവ് സിദ്ധാർത്ഥ് പി മൽഹോത്രയുടെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ

മുംബൈ: ബോളിവുഡ് സിനിമിയിൽ ബോൾഡായുള്ള വേഷയങ്ങൾ ചെയ്താണ് റാണി മുഖർജിയെന്ന നടി ശ്രദ്ധ നേടിയത്. ശക്തമായ പൊലീസ് വേഷങ്ങൾ പോലും റാണി ചെയ്തു. മർദ്ദാനി എന്ന ചിത്രത്തിലെ പൊലീസുകാരിയെ എളുപ്പം ആരും മറക്കാനും ഇടയില്ല. അങ്ങനെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റാണി വീണ്ടും ക്യാമറയ്ക്ക് മുമ്പിലേക്ക് എത്തുകയാണ്.

വിവാഹം ജോലിയെ തടയുന്ന അതിരല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടു ശക്തമായ തിരിച്ചുവരവ് നടത്തിയ റാണി മുഖർജി ജീവിതം നൽകിയ അമ്മവേഷത്തിലെ ഇടവേള അവസാനിപ്പിച്ചു കൊണ്ട് വീണ്ടും സിനിമയിൽ സജീവമാകാൻ എത്തുന്നു. പ്രസവത്തിന് ശേഷം റാണി വീണ്ടുംശക്തമായി വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഹിച്കിയിലെ നായികാ വേഷത്തിലാണ് ബോളിവുഡിലെ മുൻ താരറാണി മടങ്ങിയെത്തുന്നത്.

യാശ്രാജ് ഫിലിംസിന്റെ ബാനറിൽ മനീഷ് ശർമ്മ നിർമ്മിച്ച് സിദ്ധാർത്ഥ് പി മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഏറെ വെല്ലുവിളി ഉയർത്തുന്ന ഒരു കഥാപാത്രമായിട്ടാണ് റാണി എത്തുന്നത്. സ്ത്രീകൾക്ക് പ്രചോദനകരവും പ്രോത്സാഹനപരവുമായ ഒരു കഥാപാത്രമായിരിക്കും ഇതെന്ന് റാണി തന്നെ പറയുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ബലഹീനതയെക്കുറിച്ചും കരുത്തിനെ കുറിച്ചും സിനിമ സംസാരിക്കുന്നു. ഒരു സ്‌ക്രിപ്റ്റിനായി നോക്കുകയായിരുന്നു.

അത് തന്നെ വിസ്മയിപ്പിക്കുകയും വെല്ലുവിളിയാകുകയും ചെയ്ത കഥാപാത്രം ആയിരുന്നെന്ന് റാണി തന്നെ പറയുന്നു. പിന്നിലേക്ക് വലിക്കുന്ന ഒരു ദൗർബല്യം എല്ലാവർക്കും ഉണ്ട്. ഇതിനെ ഒരു കഴിവില്ലായ്മയായി കരുതാതെ മറികടന്നാൽ ഏവർക്കും വിജയം വരിക്കാൻ കഴിയുമെന്ന് റാണി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP