Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിവിൻ പോളി, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, മമ്മൂട്ടി, ജഗദീഷ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്: മലയാള സിനിമയിലെ വിദ്യാസമ്പന്നർ ഇവർ

നിവിൻ പോളി, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, മമ്മൂട്ടി, ജഗദീഷ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്: മലയാള സിനിമയിലെ വിദ്യാസമ്പന്നർ ഇവർ

റ്റു പണിയൊന്നും കിട്ടാഞ്ഞിട്ടല്ല മലയാള സിനിമയിലെ താരങ്ങൾ സിനിമാലോകം തെരഞ്ഞെടുത്തത്. മറ്റു ജോലികൾ കിട്ടിയിട്ടും ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ഒക്കെ മാറ്റിവച്ചു സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയവർ നിരവധിയാണ്.

മെഗാതാരം മമ്മൂട്ടി മുതൽ യുവതലമുറയിലെ ശ്രദ്ധേയ താരങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതാ അവരിൽ ചിലർ.

ഇൻഫോസിസ് ജീവനക്കാരനായ നിവിൻ പോളി

യുവതാരങ്ങളുടെ ഇടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നിവിൻ പോളി. ബി.ടെക് ബിരുദദാരിയാണ് ഈ താരം. അങ്കമാലിയിലെ ഫിസാറ്റിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലാണ് നിവിൻ ബിരുദം നേടിയത്. ബാംഗ്ലൂർ ഇൻഫോസിസിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം ആ ജോലി ഉപേക്ഷിച്ചാണ് സിനിമയിലെത്തുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബാണു നിവിന്റെ ആദ്യ ചിത്രം.

മെക്കാനിക്കൽ എൻജിനിയർ വിനീത് ശ്രീനിവാസൻ

നടൻ ശ്രീനിവാസന്റെ മകനെന്ന ലേബൽ മാത്രമല്ല വിനീത് ശ്രീനിവാസനുള്ളത്. പാട്ടും അഭിനയവുമൊക്കെ വെള്ളിത്തിരയിൽ പയറ്റി വിജയിച്ച വിനീത് മെക്കാനിക്കൽ എൻജിനിയറായിരുന്നു. ചെന്നൈയിലെ കെ.സി.ജെ കോളേജിൽ നിന്നാണ് വിനീത് ബിരുദം പൂർത്തിയാക്കിയത്. കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ ഗായകനായി സിനിമാലോകത്തെത്തിയ വിനീത് സൈക്കിൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2010 ൽ മലർവാടി ആർട്സ് ക്ലബ് സംവിധാനം ചെയ്തു. തട്ടത്തിൻ മറയത്തായിരുന്നു രണ്ടാമത്തെ ചിത്രം. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന്റെ തിരക്കഥയും വിനീതിന്റേതായിരുന്നു. ജേക്കബ്ബിന്റെ സ്വർഗരാജ്യമാണ് വിനീത് സംവിധാനം ചെയ്ത അവസാന ചിത്രം.

ഐടി മേഖലയിലെ പൃഥ്വിരാജ്

നന്ദനം എന്ന ചിത്രത്തിലൂടെ 2002ലാണു പൃഥ്വിരാജ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓസ്ട്രേലിയയിലെ താസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജിൽ ബിരുദ പഠനമാണ് പൃഥ്വിരാജ് പൂർത്തിയാക്കിയത്. രണ്ട് കേരള സംസ്ഥാന അവാർഡും മികച്ച നിർമ്മാതാവിനുള്ള നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്.

ദുൽഖർ സൽമാൻ എംബിഎ

മെഗാതാരം മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ യു.എസിൽ നിന്നു ബിസിനസ് മാനേജ്മെന്റിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് ശേഷം യു.എസിൽതന്നെ ജോലിയും ലഭിച്ചു. അതിന് ശേഷം ദുബായിൽ ഐ.ടി അനുബന്ധ ജോലിയും ചെയ്തിരുന്നു. അതിന് ശേഷമാണ് സിനിമയിലെത്തുന്നത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

അഡ്വ. പി ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി

എറണാകുളം ലോ കോളേജിൽ നിന്നും എൽ.എൽ.ബി പഠനം പൂർത്തിയാക്കിയ മമ്മൂട്ടി രണ്ട് വർഷം അഭിഭാഷകനായി ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ഈ താരം. 350 ലേറെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞു.

പ്രൊഫ. പി വി ജഗദീഷ് കുമാർ

എം. കോം റാങ്ക് ജേതാവായ ജഗദീഷ് മാർ ഇവാനിയോസ് കോളേജിലാണ് പഠനം പൂർത്തിയാക്കിയത്. ഫെഡറൽ ബാങ്കിലെ ഉദ്യോസ്ഥനായ ഇദ്ദേഹം പിന്നീട് എം.ജി കോളേജിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. അതിന് ശേഷം നീണ്ട അവധിയെടുത്താണ് സിനിമയിലെത്തുന്നത്.

കമ്പ്യൂട്ടർ സയന്റിസ്റ്റ് ഇന്ദ്രജിത്ത്

നാഗർകോവിലെ രാജാസ് എഞ്ചിനിയറിങ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട് പൃഥ്വിരാജിന്റെ സഹോദരനായ ഇന്ദ്രജിത്ത്. ഒരു സോഫ്റ്റ് വെർ കമ്പനിയിൽ സോഫ്റ്റ്‌വെയർ ട്രെയിനിയായും ജോലി ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP