Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീനിനെതിരെ പരാതി നൽകിയ ആ നടി ആര്യയോ? ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ആര്യ മടുത്തു: ഹണി ബി ടു ലൊക്കേഷനിലെ വിശേഷങ്ങൾ തുറന്ന് പറഞ്ഞ് ആര്യ

ജീനിനെതിരെ പരാതി നൽകിയ ആ നടി ആര്യയോ? ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ആര്യ മടുത്തു: ഹണി ബി ടു ലൊക്കേഷനിലെ വിശേഷങ്ങൾ തുറന്ന് പറഞ്ഞ് ആര്യ

ഹണി ബിടുവിന്റെ സെറ്റിൽ വെച്ച് മോശമായി പെരുമാറി എന്ന് ആരോപണവുമായി ഒരുനടി രംഗത്തെത്തിയപ്പോൾ പലരുടെയും സംശയംനീണ്ടത് നടിയും അവതാരികയുമായ ആര്യയിലേക്കാണ്. പരാതി നൽകിയ ആ നടി ആര്യയാണോ എന്നാണ് എല്ലാർക്കും അറിയേണ്ടത്. ആചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ആര്യയായതു കൊണ്ട് ഈ വാർത്ത വന്നതിന് പിന്നാലെ ആര്യയുടെ ഫോൺ നിർത്താതെ അടിക്കുകയാണ്.

ആര്യയ്ക്ക് എന്താണ് സംഭവിച്ചതെന്നാണ് പലരും ചോദിച്ചത്. ഒടുവിൽ ചോദ്യങ്ങൾ കേട്ട് മടുത്ത ആര്യതന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ നടി ഞാൻ അല്ലേ അല്ലെന്ന് ആര്യ തന്നെ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

ആ നടി ഞാനല്ല എന്ന് പറഞ്ഞു മടുത്തു. ഓരോരുത്തരോടായി ഇനി മറുപടി പറയാൻ പറ്റാത്തതുകൊണ്ട് ആര്യ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് എഴുതി, ആ നടി ഞാനല്ല എന്ന് വ്യക്തമാക്കി. ആര്യയുടെ പോസ്റ്റ് പരാതിക്കാരിയായ ആ താരം ഞാനല്ല. ഞാനെന്തിന് പരാതി നൽകണം. ആ സിനിമയിൽ അഭിനയിച്ച നിരവധി താരങ്ങളിൽ ഒരാൾ മാത്രമാണ് ഞാൻ. വളരെ സൗഹൃദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി രണ്ടിന്റെ സെറ്റിൽ. ലൊക്കേഷനിലുള്ള മുഴുവൻ വനിതാ താരങ്ങൾക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു- ആര്യ എഴുതി.

ഹണി ബി ഒന്നിൽ അഭിനയിച്ച അർച്ചന കവിക്ക് പകരക്കാരിയായിട്ടാണ് ഹണീബി 2 ദ സെലിബ്രേഷനിൽ ആര്യ എത്തിയത്. പരാതിക്കാരിയായ നടിക്ക് വളരെ ചെറിയൊരു രംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സംവിധായകന്റെ അച്ഛനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ലാൽ പറഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP