Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥാ പാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി വളരെ സന്തോഷത്തോടെയാണ് മുരളി ഗോപിയുമൊത്തുള്ള ആ രംഗത്തിൽ ഞാൻ അഭിനയിക്കാൻ തയ്യാറായത്; പക്ഷേ സിനിമയുടെ പബ്ലിസിറ്റിക്കായി ആ സീൻ ഉപയോഗിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു: ഹണി റോസ്

കഥാ പാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി വളരെ സന്തോഷത്തോടെയാണ് മുരളി ഗോപിയുമൊത്തുള്ള ആ രംഗത്തിൽ ഞാൻ അഭിനയിക്കാൻ തയ്യാറായത്; പക്ഷേ സിനിമയുടെ പബ്ലിസിറ്റിക്കായി ആ സീൻ ഉപയോഗിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു: ഹണി റോസ്

സിനിമയിലേക്കുള്ള രണ്ടാം വരവിൽ അൽപ്പം ബോൾഡായി എത്തി പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ നടിയണ് ഹണി റോസ്. വി.കെ പ്രകാശ് സംവിദാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ ഹണി ചെയ്ത ബോൾഡ് കാരക്ടർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വന്ന വൺ ബൈ ടു എന്ന ചിത്ത്രതിലും ഹണിയുടെ ഗ്ലാമർ പ്രകടനം കൊണ്ട് ശ്രദ്ധേയമായിരുന്നു.

അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുരളി ഗോപി,ഫഹദ് ഫാസിൽ തുടങ്ങിയവരായിരുന്നു ഹണിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. എന്നാൽ ഈ സിനിമയിൽ താനും മുരളി ഗോപിയും ഒത്തുള്ള ഒരു സീൻ സിനിമയുടെ പ്രചരണത്തിനായി ഉപയോഗിച്ചത് തന്നെ  വളരെ അധികം വേദനിപ്പിച്ചിരുന്നു എന്നാണ് ഹണി പറയുന്നത്.

മുരളി ഗോപിക്കൊപ്പമുള്ള ഒരു ലിപ് ലോക്ക് സീൻ ആയിരുന്നു അത്. അത്തരം ഒരു സീൻ സിനിമയിൽ ഉണ്ടായിരുന്നു എന്ന് അണിയറ പ്രവർത്തകർ തന്നോട് പറഞ്ഞിരുന്നില്ല. എന്നാൽ കഥാ പാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ആ സീൻ ചെയ്യാൻ തയ്യാറായി. എന്നാൽ ആ സീൻ സിനിമയുടെ പ്രചരണത്തിനായി അണിയറ പവർത്തകർ ഉപയോഗിച്ചത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ഹണി റോസ് പറഞ്ഞു.

'വൺബൈ ടുവിന്റെ ചിത്രീകരണത്തിനു മുൻപ് സംവിധായകൻ ഈ സീനിനെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. ഷൂട്ടിങ് സമയത്താണ് അദ്ദേഹം ഇക്കാര്യം തന്നോട് പറഞ്ഞിരുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടിയായിരുന്നു അത്.

ഞാൻ സന്തോഷപൂർവമാണ് ആ സീൻ ചെയതത്.ആ സീൻ ചെയ്തതിന് അന്നും ഇന്നും എനിക്ക് ഒരു വിഷമവും തോന്നിയിട്ടില്ല. പക്ഷേ വിഷമിപ്പിച്ചത് സിനിമയുടെ പബ്ലിസിറ്റിക്കായി ആ രംഗം ഉപയോഗിച്ചതാണ്. മാർക്കറ്റിങ്ങ് തന്ത്രമാണെങ്കിൽ പോലും ഇക്കാര്യത്തിൽ തനിക്ക് വിയോജിപ്പുണ്ടായിരുന്നെന്നും ഹണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP