Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചങ്ക്‌സിൽ ഹണി റോസിന്റെ എൻട്രി കിടിലൻ മേക്ക് ഓവറിൽ; ഗ്ലാമർ റോളിനായി നടി കുറച്ചത് 12 കിലോ വരെ; നടി ബിക്കിനി അണിയുമോയെന്ന് ചോദ്യവുമായി ആരാധകർ; സസ്‌പെൻസ് പുറത്ത് വിടാതെ സംവിധായകനും

ചങ്ക്‌സിൽ ഹണി റോസിന്റെ എൻട്രി കിടിലൻ മേക്ക് ഓവറിൽ; ഗ്ലാമർ റോളിനായി നടി കുറച്ചത് 12 കിലോ വരെ; നടി ബിക്കിനി അണിയുമോയെന്ന് ചോദ്യവുമായി ആരാധകർ; സസ്‌പെൻസ് പുറത്ത് വിടാതെ സംവിധായകനും

ഹാപ്പി വെഡ്ഡിങ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്സ്. മെയ് 12ന് റിലീസാവുന്ന ചിത്രത്തിൽ ഹണി റോസിന്റെ എൻട്രി കിടിലൻ മേക്ക് ഓവറിലാണെന്നാണ് റിപ്പോർട്ട്. സംവിധായകൻ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

വൺ ബൈ ടു, ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, യു ടു ബ്രൂട്ടസ് തുടങ്ങിയ ചിത്രങ്ങളിലൂടെ യുവാക്കളുടെ മനം കവർന്ന നായിക ഹണി ഒരിടവേളയ്ക്ക് ശേഷം ഹണി തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ചങ്ക്‌സ്. ചിത്രത്തിലെ ഗ്ലാമർ വേഷത്തിലാണ് നടിയെത്തുന്നതെന്നാണ് റിപ്പോർട്ട്.

ചിത്രത്തിൽ ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലായിരിക്കും ഹണി എത്തുക എന്ന് സംവിധായകൻ വെളിപ്പെടുത്തയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല. ഇതോടെ നടി ബിക്കിനിയണിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഗ്ലാമർ റോളായിരിക്കുമെന്നും ബിക്കിനി ആണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നുമാണ് സംവിധായകൻ പറയുന്നത്. ചങ്ക്സിനായി ഹണി 12 കിലോ ശരീരഭാരം കുറച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.

ചിത്രത്തിൽ ബാലു വർഗീസ്, വിശാഖ് നായർ(കുപ്പി), ധർമജൻ, ഗണപതി എന്നിവരാണ് ചങ്ക് ബ്രോസ് ആയി എത്തുന്നത്. ലാൽ, സിദ്ദിഖ്, ഷെമ്മി തിലകൻ, അഞ്ജലി, മരീന, തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP