Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൃത്വിക് റോഷനും ഭാര്യയും വേർപിരിഞ്ഞു; അന്ത്യമാകുന്നത് 13 വർഷം നീണ്ട ദാമ്പത്യത്തിന്

ഹൃത്വിക് റോഷനും ഭാര്യയും വേർപിരിഞ്ഞു; അന്ത്യമാകുന്നത് 13 വർഷം നീണ്ട ദാമ്പത്യത്തിന്

മുംബൈ: ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യ സൂസെയ്‌നും വിവാഹബന്ധം വേർപെടുത്തി. ഇരുവരുടെയും സമ്മതപ്രകാരം മുംബൈയിലെ കുടുംബകോടതിയാണ് വിവാഹമോചനം അനുവദിച്ചത്. രാവിലെ രണ്ടുവാഹനങ്ങളിലായി കോടതിയിൽ എത്തിയ ഇരുവരും പകൽ പതിനൊന്നോടെ മടങ്ങി.

13 വർഷത്തെ ദാമ്പത്യത്തിനാണ് കോടതിവിധിയോടെ അന്ത്യമായത്. ആറുമാസം മുമ്പാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ഇരുവരുടെയും അഭിഭാഷകരായ മൃണാളിനി ദേശ്മുഖ്, ദീപേഷ് മേത്ത എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് കാട്ടി ഹൃത്വിക് റോഷനും സൂസെയ്‌നും പ്രസ്താവനയിറക്കിയത്. ഹൃത്വിക് റോഷനിൽ നിന്നും ഭാര്യ സൂസെയ്ൻ 400 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടെന്ന് ഇടയ്ക്ക് വാർത്തകൾ പ്രചരിച്ചിരുന്നു. ഹൃത്വികിന്റെ പുതിയ ചിത്രം ബാംഗ് ബാംഗ് പുറത്തിറങ്ങാനിരിക്കെയാണ് സൂസെയ്ൻ ജീവനാംശം ആവശ്യപ്പെട്ടതെന്ന വാർത്ത പുറത്തുവന്നത്.

2000ലായിരുന്നു ഹൃത്വിക് റോഷനും സൂസെയ്‌നും തമ്മിലുള്ള വിവാഹം. ഹൃത്വികിനും സൂസെയ്‌നും ഹൃയാൻ, ഹൃദാൻ എന്ന രണ്ട് ആൺമക്കളാണുള്ളത്. ഏഴും അഞ്ചും വയസുള്ള കുട്ടികൾ പ്രായപൂർത്തിയാകും വരെ ഇവരുടെ സംരക്ഷണം മാതാപിതാക്കൾ മാറി മാറി നിർവഹിക്കണമെന്നാണ് ധാരണയിലെത്തിയത്. ഇപ്പോൾ മക്കൾ രണ്ടും സൂസെയ്‌നൊപ്പമാണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP