Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്വറി കാറുപേക്ഷിച്ച് ഓട്ടോയിൽ മക്കൾക്കൊപ്പം ചുറ്റിക്കറങ്ങി ഹൃത്വിക്; ബോംബേയിലൂടെ നടത്തിയ ഓട്ടോ സവാരിയുടെ ചിത്രത്തിന് ആരാധകരുടെ കൈയടി

ലക്ഷ്വറി കാറുപേക്ഷിച്ച് ഓട്ടോയിൽ മക്കൾക്കൊപ്പം ചുറ്റിക്കറങ്ങി ഹൃത്വിക്; ബോംബേയിലൂടെ നടത്തിയ ഓട്ടോ സവാരിയുടെ ചിത്രത്തിന് ആരാധകരുടെ കൈയടി

ഭാര്യ സൂസനുമായി വിവാഹ ബന്ധം പിരിഞ്ഞെങ്കിലും മക്കൾക്കൊപ്പം ചിലവഴിക്കാൻ കിട്ടുന്ന സമയമൊന്നും ബോളിവുഡ് താരം ഹൃത്വിക് കളയാറില്ല. എപ്പോഴും സാഹസിക യാത്രകളാ യിരിക്കും താരം പ്ലാൻ ചെയ്യുക. അടുത്തിടെ താരം മുംബൈയിലെ ഒരു ഓട്ടോയിൽ അപ്രതീക്ഷിത അതിഥിയായി എത്തി നടത്തിയ യാത്രയാണ് ആരാധകരുടെ കൈയടി നേടുന്നത്. ലക്ഷ്വറി കാറുപേക്ഷിച്ച് മക്കളായ ഹ്രെഹാൻ, ഹൃദാൻ എന്നിവർക്കൊപ്പമാണ് ഹൃതിക് ഓട്ടോ സവാരിക്കിറങ്ങിയത്. ഓട്ടോ സവാരിയുടെ ചിത്രം ഹൃതിക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

കുട്ടികൾക്ക് സാഹസികയാത്ര, ഡാഡിക്ക് പോക്കറ്റ് മണി യാത്ര എന്നാണ് യാത്രയുടെ ചിത്രത്തിനൊപ്പം ഹൃതിക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അശുതോഷ് ഗൗരിക്കർ സംവിധാനം ചെയ്യുന്ന മോഹൻജോ ദാരോ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിനിടെയാണ് ഹൃതിക് ഓട്ടോ സവാരിക്ക് സമയം കണ്ടെത്തിയത്.

പുതിയ ചിത്രം മൊഹൻ ജോദാരയിലാണ് ചിത്രീകരണം.പഴമ നിറഞ്ഞ സെറ്റിൽ ബിസി 2600ന്റെ കഥ പറയുന്ന ചിത്രമാണ് ഹൃത്വിക് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP