Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ടപ്പനയിലെ ഋത്വിക് റോഷനെ കാണാൻ സാക്ഷാൽ ഋത്വിക് റോഷൻ എത്തുമോ? സിനിമയെക്കുറിച്ച് കേട്ടറിഞ്ഞ താരം കൊച്ചിയിൽ ചിത്രം കാണുമെന്ന് റിപ്പോർട്ട്

കട്ടപ്പനയിലെ ഋത്വിക് റോഷനെ കാണാൻ സാക്ഷാൽ ഋത്വിക് റോഷൻ എത്തുമോ? സിനിമയെക്കുറിച്ച് കേട്ടറിഞ്ഞ താരം കൊച്ചിയിൽ ചിത്രം കാണുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അമർ അക്‌ബർ അന്തോണിക്ക് ശേഷം നാദിർഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്' തീയേറ്ററുകളിൽ മികച്ച പ്രതികരണം. 'ചില്ലറ' പ്രശ്നത്തെത്തുടർന്ന് തീയേറ്ററുകളിൽ അനുഭവപ്പെട്ട താൽക്കാലിക മാന്ദ്യത്തിന് പിന്നാലെ എത്തിയ ചിത്രം ദിവസങ്ങൾ പിന്നിടുന്തോറും കൂടുതൽ ജനപ്രിയമാവുകയാണ്. ഉയർന്ന നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് 'ഋത്വിക് റോഷന്റെ' റിലീസ് ഒരാഴ്ച നീട്ടിവച്ചിരുന്നു.

ആദ്യ ചിത്രം പോലെ തന്നെ മികച്ച അഭിപ്രായമാണ് രണ്ടാമത്തെ ചിത്രത്തിനും ലഭിക്കുന്നത്. റിലീസ് ചെയത കേന്ദ്രങ്ങളിൽ ഇപ്പോഴും മിക്ക ഇടങ്ങളിലും ചിത്രം ഹൗസ് ഫുളായിട്ടാണ് ഓടിക്കൊണ്ടിരിക്കുന്നത്. സിനിമാ താരം ആകണം എന്ന് ആഗ്രഹിച്ച് സാധിക്കാതെ വന്നപ്പോൾ സ്വന്തം മകനെ സിനിമാ നടൻ ആക്കാൻ ആഗ്രഹിക്കുന്ന ഒരു അച്ചനും സിനിമാ നടൻ ആകാൻ ആഗ്രഹിക്കുന്ന മകന്റേയും കഥയാണ് കട്ടപ്പനയിലെ ഋതിക് റോഷൻ. സലിം കുമാറിന്റെ പഴയലാക പ്രതാഭം വീണ്ടെടുക്കുന്നതിനും ചിത്രം സഹായിക്കുന്നുണ്ട്. എവിടെയോ നഷ്ടപ്പെട്ട നടന്റെ ഉജ്ജ്വലമായ തിരിച്ചു വരവ് തന്നെയാണ് ചിത്രം.

ചിതത്തിന്റെ പേര് പോലെതന്നെ ചിത്രത്തിൽ നായകനെ കട്ടപ്പനയിലെ ഋതിക് റോഷൻ എന്നാണ് വിളിക്കുന്നത്. ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴി സാക്ഷാൽ ഋതിക് റോഷൻ അറിയാൻ ഇടയായി എന്നാണ് ബോളിബുഡ് എന്റർടെയ്‌മെന്റ് ലോകത്തു നിന്നുള്ള വാർത്തകൾ. ചിത്രത്തെക്കുറിച്ച് അറിഞ്ഞ നടൻ വളരെ ത്രില്ലിലാണ്. അതിലുപരി ആകാംക്ഷയിലും. എന്തായാലും ചിത്രം കാണണമെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട് എന്നും കേൾക്കുന്നു. മുബൈയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. പക്ഷ, താരം കൊച്ചിയിലായിരിക്കും ചിലപ്പോൾ ചിത്രം കാണുക. അടുത്ത ആഴ്ച ചില ഔദ്യോഗിക ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തും എന്നാണ് വാർത്തകൾ. വാർത്ത ശരിയോ തെറ്റോ ആയാലും തീയറ്ററിൽ മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP