Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചികിൽസയിലൂടെ എല്ലാം ശിരയാകട്ടേ...; ഇമാനുമായി നൃത്തം ചെയ്യാൻ ഞാനെത്തും; അമിത ഭാരത്തിന് ചികിൽസ തേടുന്ന ഈജിപ്ഷ്യൻ യുവതിക്ക് പത്ത് ലക്ഷം രൂപ സഹായം നൽകി ഋത്വക് റോഷൻ

ചികിൽസയിലൂടെ എല്ലാം ശിരയാകട്ടേ...; ഇമാനുമായി നൃത്തം ചെയ്യാൻ ഞാനെത്തും; അമിത ഭാരത്തിന് ചികിൽസ തേടുന്ന ഈജിപ്ഷ്യൻ യുവതിക്ക് പത്ത് ലക്ഷം രൂപ സഹായം നൽകി ഋത്വക് റോഷൻ

മുംബൈ: അമിത ഭാരത്താൽ ബുദ്ധിമുട്ടുന്ന ഈജിപ്ഷ്യൻ യുവതി ഇമാന് സഹായവുമായി ബോളിവുഡ് നടൻ ഋത്വിക് റോഷന്റെ അമ്മ പിങ്കി റോഷൻ. പത്തു ലക്ഷം രൂപയാണ് പിങ്കി ഇമാന് നൽകിയത്. ഇമാന്റെ ചികിത്സ അവസാനിച്ച ശേഷം തനിക്ക് ഇമാനൊപ്പം നൃത്തം ചെയ്യണമെന്ന് ഋത്വിക് അറിയിച്ചു. ഋത്വികിനൊപ്പം നൃത്തം ചെയ്യണമെന്ന ആഗ്രഹം ഇമാൻ നേരത്തേ പറഞ്ഞിരുന്നു.

500 കിലോ ഭാരത്താൽ വർഷങ്ങളായി കട്ടിലിൽ തന്നെ കഴിയുന്ന 36 കാരി ഇമാനെ കഴിഞ്ഞ മാസമാണ് മുംബൈയിലെത്തിച്ചത്. ഈജിപ്ത് സർക്കാരിന്റെയും, ഇന്ത്യൻ സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഇമാനെ വിദഗ്ദ ചികിത്സയ്ക്കായി എത്തിച്ചത്. ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ഒരു കോടി രൂപയോളം ചെലവ് വരും. സഹായ വാഗ്ദാനവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിയിട്ടുണ്ട്.

പ്രത്യേക കാർഗോ ഫ്ളൈറ്റിലാണ് ഇമാനെ ഇന്ത്യയിലെത്തിച്ചത്. യുവതിയുടെ യാത്രാ ചെലവിനും ആശുപത്രി ചെലവിനും വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP