Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത തെറ്റ്; ഷോയിബ് മൻസൂർ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി കരീന കപൂർ

പാക് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത തെറ്റ്; ഷോയിബ് മൻസൂർ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി കരീന കപൂർ

പാക്കിസ്ഥാനി ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് ബോളിവുഡ് നടി കരീന കപൂർ. താൻ പാക്കിസ്ഥാൻ ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നുവെന്നത് അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് കരീന പറഞ്ഞു.പാക് സംവിധായകൻ ഷോയിബ് മൻസൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുമെന്നായിരുന്നു വാർത്ത

ഇത്തരം വാർത്തകൾ എവിടെ നിന്നാണ് വരുന്നത് എന്നറിയില്ലെന്നെും കരീന പറഞ്ഞു.ആർ.ബാൽകി സംവിധാനം ചെയ്യുന്ന കി ആൻഡ് കാ എന്ന സിനിമയാണ് കരീനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അർജുൻ കപൂർ നായകനാവുന്ന ചിത്രത്തിൽ ഒരു കന്പനിയുടെ മാർക്കറ്റിങ് വിഭാഗം മേധാവിയായിട്ടാണ് കരീന കപൂർ അഭിനയിക്കുന്നത്. അർജുൻ കപൂറുമൊത്തുള്ള കരീനയുടെ ചുംബന രംഗം കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു.

അർജുൻ കപൂർ ഹൗസ് ഫാദർ ആയും എത്തുന്നു. അച്ഛനെപ്പോലെ ആകാതെ ഹൗസ് വൈഫ് ആയ അമ്മയെപ്പോലെ ആകാൻ ആഗ്രഹിക്കുന്ന കഥാപാത്രമാണ് അർജുൻ കപൂറിന്റെത്. ഇവരുടെ വിവാഹ ജീവിതത്തിലെ പൊരുത്തേക്കടുകളാണ് ആർ.ബാൽകി ഈ സിനിമയിലൂടെ പറയുന്നത്.
ഏപ്രിൽ ഒന്നിന് ചിത്രം തീയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP