Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമകൾക്കിടവേള നൽകിയില്ല; നല്ല പ്രൊജക്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു; റിമയ്ക്ക് പറയാനുള്ളത്

സിനിമകൾക്കിടവേള നൽകിയില്ല; നല്ല പ്രൊജക്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു;  റിമയ്ക്ക് പറയാനുള്ളത്

റിമ കല്ലിങ്കൽ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ സിനിമയിലേക്ക് തിരികെയെത്തിയിരിക്കുന്നത്. സിനിമകളിലൊന്നും കാണാതിരുന്ന നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ റിമ ഇപ്പോൾ പറയുന്നത് ഞാൻ ഇടവേളയിടുത്തിരുന്നില്ലെന്നും നല്ല പ്രൊജക്ടുകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുമെന്നാണ്.

വിവാഹം തന്റെ ഒരു കാര്യങ്ങളും മാറ്റിയിട്ടില്ല. സിനിമയിൽ നിന്നും ഇടവേള എടുത്തിട്ടുമില്ല. ഞാനിവിടെയുണ്ട് എന്ന് എല്ലാവരേയും ബോദ്ധ്യപ്പെടുത്തുന്ന തിരക്കിലായിരുന്നു ഇതു വരെ. ഒരു അഭിനേത്രി എന്ന നിലയിൽ,സിനിമ തന്നെ വിസ്മയിപ്പിക്കുന്ന കാലത്തോളം താൻ എല്ലാ തരം ചിത്രങ്ങളിലും അഭിനയിക്കും. മുമ്പ് വിവാഹിതരായ നടികൾക്ക് സിനിമയിൽ അവസരങ്ങൾ കുറവായിരുന്നു.എന്നാൽ ഇന്ന് ആ അവസ്ഥ മാറിയെന്ന് റിമ പറഞ്ഞു.

ആഷിക്കിന്റെ റാണി പത്മിനി എന്ന ചിത്രത്തിലാണ് അടുത്തതായി റിമ അഭിനയിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യരിനൊപ്പം അഭിനയിക്കാ നൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് താരം. മഞ്ജു വാര്യർ ഒരു പ്രചോദനമാണെന്ന് റിമ പറഞ്ഞു.

ചിറകൊടിഞ്ഞ കിനാവുകൾ എന്ന് സ്പൂഫ് ചിത്രത്തിലാണ് റിമ ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും അടുത്തിടെ താൻ കണ്ട ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് ഈ ചിത്രത്തിന്റേതെന്നും താരം പറഞ്ഞു. വളരെ കാലത്തിന് ശേഷം ഈ ചിത്രത്തിൽ ബോൾഡല്ലാത്ത ഒരു വേഷമാണ് റിമ അവതരിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP