Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുദ്ധരംഗത്തിനിടയിലെ യഥാർത്ഥ യുദ്ധ ടാങ്കർ ഓടിച്ചുള്ള പ്രകടനം മറക്കാനാവാത്തത്; മേജർ രവി ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലെ പ്രധാന ആകർഷണമായ രംഗത്തെ പറ്റി മോഹൻലാലിന് പറയാനുള്ളത്

യുദ്ധരംഗത്തിനിടയിലെ യഥാർത്ഥ യുദ്ധ ടാങ്കർ ഓടിച്ചുള്ള പ്രകടനം മറക്കാനാവാത്തത്; മേജർ രവി ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലെ പ്രധാന ആകർഷണമായ രംഗത്തെ പറ്റി മോഹൻലാലിന് പറയാനുള്ളത്

റ്റെടുക്കുന്ന കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി എന്തു സാഹസവും ചെയ്യാൻ മടിക്കാത്തയാളാണ് മോഹൻലാൽ എന്ന് അദ്ദേഹം പല തവണ തെളിയിച്ചുകഴിഞ്ഞു. പുലിമുരുകനിലെ പ്രകടനങ്ങൾ പോലം ഡ്യൂപ്പിനെ മാറ്റി നിർത്തി അദ്ദേഹം ചെയ്തത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ മേജർ രവി സംവിധാനം ചെയ്യുന്ന -1971: ബിയോണ്ട് ബോർഡേഴ്സിലും അതേപോലെ തന്നെ ആരെയും ത്രസിപ്പിക്കുന്ന രംഗങ്ങളെപ്പറ്റി അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

മലയാള സിനിമയിൽത്തന്നെ ഇതാദ്യമായാണ് യഥാർത്ഥ യുദ്ധ ടാങ്കർ ഒരു നടൻ ഓടിക്കുന്നതെന്നതും ഇതിന്റെ പ്രത്യേകതയാണ്. നമ്മുടെ പ്രേക്ഷകർ സിനിമയിൽ ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങൾ അധികം കണ്ടിട്ടില്ല. എന്നാൽ ഈ സിനിമയിൽ അത്തരം രംഗങ്ങളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നതെന്നും മോഹൻലാൽ പറയുന്നു.

'സിനിമയ്ക്കുവേണ്ടി പലതരത്തിലുള്ള വാഹനങ്ങൾ ഓടിക്കുകയും എയർക്രാഫ്റ്റ് പറത്തുകയും ചെയ്തിട്ടുണ്ടെങ്കിലും യുദ്ധ ടാങ്ക് ഓടിച്ചത് അവിസ്മരണീയമായി തോന്നുന്നു. മലയാളം സിനിമാ ചരിത്രത്തിൽ മറ്റൊരു നടനും യുദ്ധ ടാങ്ക് ഓടിച്ചിട്ടുണ്ടാകില്ല എന്നാണ് ഞാൻ കരുതുന്നത്. നമ്മൾ ചെയ്യാത്ത ഒരു കാര്യം ആദ്യമായി ചെയ്യുമ്പോൾ ഉള്ള ത്രിൽ പറഞ്ഞറിയിക്കാനാകാത്തതാണ്'- പുഞ്ചിരിയോടെ മോഹൻലാൽ പറഞ്ഞു.

ഒരിക്കൽക്കൂടി മഹാദേവൻ എന്ന പട്ടാള ഓഫീസറുടെ വേഷത്തിൽ എത്തുന്ന മോഹൻലാൽ ഈ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. കേണൽ മഹാദേവൻ, 1971ലെ ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുത്ത അച്ഛൻ മേജർ സഹദേവൻ എന്നീ വേഷങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. പരംവിർ ചക്ര നേടിയ ഹോഷിയാർ സിങ്, അരുൺ ഖെത്രപാൽ എന്നിവരുടെ ഏറെ വൈകാരികമായ സൈനിക ജീവിതകഥയാണ് ഈ സിനിമ പറയുന്നത്'.

ഉത്തരേന്ത്യയിലും, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിലുമായാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയുടെ ഭാഗമായി കേണൽ മഹാദേവൻ ജോർജിയയിൽ എത്തുന്ന രംഗങ്ങളാണ് അവിടെ ചിത്രീകരിച്ചത്. ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.

മേജർ രവിയുടെ ആദ്യ ചിത്രം കീർത്തി ചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാന്ധഹാർ എന്നീ സിനിമകളിലും മോഹൻലാൽ മഹാദേവന്റെ റോളിലായിരുന്നു. റെഡ് റോസ് എന്റർടെയിന്മെന്റിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് നിർമ്മാണം. സുജിത് വാസുദേവാണ് ഛായാഗ്രഹണം. വിഎഫ്എക്സ് സാങ്കേതിക മികവും യുദ്ധരംഗത്തെ മനോഹരമാക്കുമെന്നാണ് പ്രതീക്ഷ. പുലിമുരുകന് ശേഷം മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രവുമാണ് 1971. ഒരേ സമയം മലയാളം, തെലുങ്ക് പതിപ്പുകളിലാണ് റിലീസ്.

ആക്ഷൻ ഡ്രാമാ സ്വഭാവത്തിലുള്ള സിനിമയിൽ തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിങ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രൺജി പണിക്കർ, സുധീർ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. രാഹുൽ സുബ്രഹ്മണ്യം, സിദ്ധാർത്ഥ് വിപിൻ എന്നിവരാണ് സംഗീത സംവിധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP