Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയുടെ തിരക്കിൽ സ്വകാര്യ ജീവിതം മറുന്നു; ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരുത്തി ഭാമ; ഡിസംബർ മാസം അവധിക്കാല മൂഡിലാക്കാൻ നടി

സിനിമയുടെ തിരക്കിൽ സ്വകാര്യ ജീവിതം മറുന്നു;  ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരുത്തി ഭാമ; ഡിസംബർ മാസം അവധിക്കാല മൂഡിലാക്കാൻ നടി

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തതിന് ശേഷം ഭാമയുടെ ജീവിതം സിനിമയ്ക്ക് വേണ്ടി  മാത്രമുള്ളതായിരുന്നു.

എന്നാൽ ഇതുവരെ സിനിമയ്ക്ക് വേണ്ടി സ്വകാര്യ ജീവിതം മറന്ന നടി ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയെന്നാണ് പറയുന്നത്. കരിയറിന്റെ തുടക്കത്തിൽ കഴിയുന്നത്രയും ചിത്രങ്ങളിൽ അഭിനയിക്കണമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ സെലക്ടീവായി അഭിനയിക്കാൻ തുടങ്ങിയതിന് ശേഷം കുറച്ച് ആശ്വാസം തോന്നിയെന്നും താരം വ്യക്തമാക്കി.

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്കൊരു സ്വകാര്യ ജീവിതമുണ്ടെന്ന കാര്യം ഞാൻ പാടെ മറന്നു പോയിരുന്നു. സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നതിനാൽ പഠനത്തിനും നൃത്ത പരിശീലനത്തിനുമൊന്നും സമയം കിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ അവയെല്ലാം വീണ്ടും ആരംഭിച്ചു. യാത്ര ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്ന പല സ്ഥലങ്ങളിലും പോകാനായി.' അതിനാൽത്തന്നെ സിനിമയിൽ നിന്നും ഒരു ചെറിയ അവധി  എടുത്തത് നന്നായെന്നാണ് ഭാമ പറയുന്നത്.

തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട മാസം ഡിസംബറാണെന്ന് ഭാമ വെളിപ്പെടുത്തി. അവധിക്കാലത്തിന്റെ മൂഡിലായിരിക്കും ഈ സമയത്ത് താൻ. അതിനാൽത്തന്നെ ആ സമയത്ത് ഷൂട്ടിങ് ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിന് സാധിക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ താൻ തന്റെ അവസാന വർഷ ബിരുദ പരീക്ഷകൾ എഴുതി തീർത്ത ശേഷം സ്വതന്ത്രയായൊരു പക്ഷിയെപ്പോലെ ഒരു മാസം മുഴുവനും വിശ്രമിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് താരം വ്യക്തമാക്കി.

മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രമാണ് മലയാളത്തിൽ  റിലീസ് ചെയ്യാനിരിക്കുന്ന ഭാമയുടെ അടുത്ത ചിത്രം. അന്ന എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്. ഓട്ടോഡ്രൈവറായ ജയസൂര്യയുടെ ഭാര്യയായ അന്ന ഒരു അഭിഭാഷകന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. വിവാഹത്തെയും ബന്ധങ്ങളെയും പറ്റിയുള്ള ചിത്രമാണിത്. കന്നടയിൽ അർജുന എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. മറ്റൊരു ചിത്രത്തിലും ഉടനെ ഡേറ്റ് നൽകിയിട്ടില്ലെന്നും അടുത്ത ജനുവരി മുതൽ വീണ്ടും ജോലിയിൽ തുടരുമെന്നും താരം കൂട്ടിച്ചേർത്തു.കന്നടയിൽ അർജുൻ എന്നീ ചിത്രവും ഭാമയുടേതായി ഉടൻ റിലീസ് ചെയ്യാനിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP