Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ മമ്മൂട്ടിയെ ഒരിക്കലും വിമർശിച്ചിട്ടില്ല; നെഗറ്റീവ് റോളുകൾ കണ്ട് കൈയടിച്ച് ആഘോഷിക്കരുതെന്നാണ് പറഞ്ഞത്; സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ഒരു റോൾ എനിക്ക് വേണ്ടേ വേണ്ട; കസബയിലെ മമ്മൂട്ടിയുടെ വേഷത്തെ വിമർശിച്ച തനിക്കെതിരെ ഉയർന്ന ട്രോളുകൾക്ക് ഏഴ് ട്വീറ്റുകളിലൂടെ പാർവതിയുടെ മറുപടി

ഞാൻ മമ്മൂട്ടിയെ ഒരിക്കലും വിമർശിച്ചിട്ടില്ല; നെഗറ്റീവ് റോളുകൾ കണ്ട് കൈയടിച്ച് ആഘോഷിക്കരുതെന്നാണ് പറഞ്ഞത്; സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ഒരു റോൾ എനിക്ക് വേണ്ടേ വേണ്ട; കസബയിലെ മമ്മൂട്ടിയുടെ വേഷത്തെ വിമർശിച്ച തനിക്കെതിരെ ഉയർന്ന ട്രോളുകൾക്ക് ഏഴ് ട്വീറ്റുകളിലൂടെ പാർവതിയുടെ മറുപടി

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: കസബയിലെ വേഷത്തിന്റെ പേരിൽ മമ്മൂട്ടിയെ വിമർശിച്ചതിന് തനിക്കെതിരെ മമ്മൂക്ക ആരാധകർ തൊടുത്തുവിട്ട ട്രോളുകൾക്കും കമന്റുകൾക്കും ഏഴ് ട്വീറ്റുകളിലൂടെയാണ് പാർവതി മറുപടി പറഞ്ഞത്.

'ഞാൻ അദ്ദേഹത്തെ ഒരിക്കലും വിമർശിച്ചിട്ടില്ല. സിനിമയെ കുറിച്ചുള്ള നിരാശയാണ് പ്രകടിപ്പിച്ചത്.നടന്മാർ പ്രത്യേകതരം വേഷങ്ങൾ മാത്രം ചെയ്യണമെന്നല്ല ഞാൻ ആവശ്യപ്പെട്ടത്. മോശം നെഗറ്റീവ് റോളുകൾ നമുക്ക് തീർച്ചയായും ചെയ്യാം. എന്നാൽ ആ നെഗറ്റീവ് റോളുകളെ നമ്മൾ ആഘോഷിക്കരുത്. ആളുകൾ ഇത് കണ്ട് കൈയടിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുമ്പോൾ സമൂഹമാണ് അപകടത്തിലാകുന്നത്.

സിനിമ സർവവ്യാപിയും കഥാപാത്രങ്ങളും അതുവഴി താരങ്ങളും ആളുകളെ സ്വാധീനിക്കുന്നതുമായതുകൊണ്ട് എഴുത്തിലും സൂക്ഷ്മത പുലർത്തേണ്ടതുണ്ട്.സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ഒരു വേഷം ഞാൻ ഒരിക്കലും ചെയ്യില്ല. ഇത് സിനിമയിലെ സർഗാത്മകതയ്ക്ക് കൂച്ചുവിലങ്ങിടലല്ല.ഈ ദുഷ്യവശങ്ങൾ സമൂഹം എങ്ങനെ അനുകരിക്കും എന്ന കാര്യത്തിലുള്ള പുനരാലോചനയാണ്. ഇതുവഴി മികച്ച ഒരുഘടനയുണ്ടാക്കാനും, അക്രമത്തെയും അനാദരവിനെയും ഉയർത്തിക്കാട്ടുന്നത് ഒഴിവാക്കാനും കഴിയും.സിനിമ സമൂഹത്തിലെ എല്ലാ വശങ്ങളെയും എല്ലാത്തരം ആളുകളെയും പ്രതിഫലിപ്പിക്കുന്നതാണ്. നല്ലതും, ചീത്തയും വൃത്തികെട്ടതുമായ എല്ലാം. എന്നാൽ അനീതിയെയും അക്രമത്തെയും വെറും ആൾക്കൂട്ട വിനോദമായി ആഘോഷിക്കാൻ എനിക്ക് സാധിക്കില്ല.'

നിഥിൻ രഞ്ജി പണിക്കരുടെ കസബ പുറത്തിറങ്ങിയ നാളുകളിൽ സിനിമയിൽ നായകകഥാപാത്രമായ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ഡയലോഗുകൾ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളെ അപമാനിച്ചെന്നും, സിനിമയ്ക്കെതിരെ നിയമപനടപടിയെടുക്കുമന്നും വനിത കമ്മീഷൻ അന്നു പറഞ്ഞിരുന്നു.എന്നാൽ, കസബ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും, സമൂഹത്തിലുള്ള സ്ത്രീവിരുദ്ധത മാത്രമേ കസബിയിലുമുള്ളു എന്നായിരുന്നു സംവിധായകന്റെ മറുപടി.

ഐഎഫ്എഫ്കെയുടെ ഓപ്പൺ ഫോറത്തിലാണ് കസബയ്ക്കും മമ്മൂട്ടിക്കുമെതിരെ നടി പാർവതി വിമർശനം ഉന്നയിച്ചത്.'ഞാൻ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാൻ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങൾക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ്. എനിക്കത് നിർഭാഗ്യവശാൽ കാണേണ്ടിവന്ന ചിത്രമാണ്.'
പേരെടുത്ത് പറയാതെയായിരുന്നു പാർവതി ആദ്യം ചിത്രത്തെ വിമർശിച്ചത്. എന്നാൽ, പിന്നീട് വേദിയിൽ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ നിർബന്ധപ്രകാരമാണ് പാർവതി വിമർശിച്ചത്.

'ആ സിനിമയുടെ അണിയറയിൽ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകരോടുമുള്ള ബഹുമാനം മനസ്സിൽ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകൾ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്.

'ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു. ഇത്രയും വലിയൊരു പൊസിഷനിൽ ഇരിക്കുന്ന ഒരു നടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ബഹുമാനം നിലനിർത്തി തന്നെയാണ് ഞാൻ പറയുന്നത്'. - എന്ന് പാർവതി പറയുന്നു.
നമ്മൾ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിർവരമ്പ്'. ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ്. ഇത് ചെയ്യുക എന്നാൽ സെക്സിയും കൂളുമാണെന്ന് അവർ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മൾ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും.

കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവർത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചർച്ച ചെയ്യാൻ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നുവെന്നും പാർവതി പറഞ്ഞു.

ഇതിനെതിരെയാണ് ആരാധകർ വിമർശനമുന്നയിച്ചത്. രണ്ട് അവാർഡ് കിട്ടിയതിന്റെ അഹങ്കാരം ആണോ. കേരളത്തിൽ ഇനി നിന്റെ ഒരൊറ്റ പടം പോലും റിലീസ് ചെയ്യാൻ ഞങ്ങൾ ഇക്കാ ഫാൻസ് അനുവദിക്കില്ല, മഴക്കാലത്ത് മണ്ണിര കേറി കൊഴുത്തൂന്ന് കയറി മൂർഖന്റെ വീട്ടിൽ വന്ന് പെണ്ണാലോചിക്കല്ലെ, മമ്മൂട്ടി ആ സിനിമയിൽ അഭിനയിച്ചാൽ നാടു നശിക്കും... പുരുഷന്മാർ വഴി തെറ്റും എന്നൊക്കെ പറയുന്നത് അപഹാസ്യം ആണ്, സിനിമാ ഫീൽഡ് കുട്ടിക്ക് ഇഷ്ടമല്ലേൽ...അഭിനയം നിർത്തി വീട്ടിൽ പോയീ ഇരിക്കണം, ഇത്ര മോശം ഫീൽഡ് ആണെങ്കിൽ നീ പുറത്തു പോകു.. ഇതിൽ നിന്നും പണവും പ്രശസ്തിയും നേടിയിട്ട് ഇതിനെ കുറ്റം പറയുന്നതിൽ അർത്ഥം ഇല്ല....എന്നും പാർവതി,,,,എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞു വെറുതെ വല്യ ബുദ്ധി ജീവി അകാൻ നോക്കണ്ട....ഇവിടെ മമ്മൂട്ടിയും മോഹൻലാലും ഒക്കെ സിനിമയിൽ മാത്രമേ അഭിനയിക്കുന്നുള്ളൂ എന്നൊക്കെയുള്ള കമന്റുകളാണ് വന്നത്.

Yes it should reflect all the bad things too but it cannot and should not be GLORIFIED. That is where you draw the line.

- Parvathy T K (@parvatweets) December 12, 2017
I would never do a role that glorifies misogyny.

- Parvathy T K (@parvatweets) December 12, 2017
Thasneem, I'm replying to you because you speak to me decently. Make note that I'm not asking actors to only do certain roles. Yes by all means let's do bad negative roles. But let's not glorify the negativity! When the audience applaud, get influenced by it, society is at risk.

- Parvathy T K (@parvatweets) December 12, 2017
I disagree. Pen is mightier than the sword- this is said for a reason. And cinema at this point is extremely influential. It's everywhere and especially when audience end up worshiping characters and thereby the stars the pen has to be more careful.

- Parvathy T K (@parvatweets) December 12, 2017
This isn't about curbing cinematic creativity. This is only about reassessing how negatives can be imitated in society. And therefore give it a better structure so we avoid glorification of violence and disrespect.

- Parvathy T K (@parvatweets) December 12, 2017
Cinema can reflect all aspects of the society and all kinds of people. The good, the bad and the ugly. But no! It cannot glorify injustice and violence as 'cool' & 'mass' entertainment. I rest my case. This was a good day indeed! Thank you for sharing (and hurling) your thoughts!

- Parvathy T K (@parvatweets) December 12, 2017
I never criticised him. Simply expressed my disappointment in the movie. Thanks for being respectful in the way you put across the comment here. Very rare it seems here.

- Parvathy T K (@parvatweets) December 12, 2017
Both Mohanlal and Mammootty, the two senior superstars of the Malayalam film industry, have a large fanbase that indulges in vicious trolling if anyone says anything that could be construed as 'off

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP