Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നയൻതാരയ്‌ക്കൊപ്പം അഭിനയിക്കാൻ ആഗ്രഹം; രാഷ്ട്രീയത്തെപ്പറ്റി തനിക്ക് 40 ശതമാനം മാത്രം അറിവ്; ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല; തൃഷ വീണ്ടും മനസ് തുറക്കുന്നു

നയൻതാരയ്‌ക്കൊപ്പം അഭിനയിക്കാൻ ആഗ്രഹം; രാഷ്ട്രീയത്തെപ്പറ്റി  തനിക്ക് 40 ശതമാനം മാത്രം അറിവ്; ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല; തൃഷ വീണ്ടും മനസ് തുറക്കുന്നു

രുൺ മാനിയനുമായുള്ള വിവാഹം മുടങ്ങിയതിന് ശേഷം തൃഷയെ ചുറ്റിപ്പറ്റിയാണ് പാപ്പരാസികളുടെ കണ്ണുകൾ. നടി പഴയ കാമുകനുമായി അടുക്കുന്നുവെന്നും പുതിയ കാമുകനെ കണ്ടെത്തിയെന്നുമൊക്കെ വാർത്തകൾ വരുന്നുണ്ട്. എന്നാൽ നടി ഒരുപിടി സിനിമകളുമായി തിരക്കിന്റെ ലോകത്താണ്.

ജയം രവി നായകനാകുന്ന സകലകലാവല്ലഭൻ എന്ന ചിത്രത്തിൽ നടി അഞ്ജലിയ്‌ക്കൊപ്പം അഭിനയിച്ച തൃഷ തനിക്ക് അടുത്തതായി തെന്നിന്ത്യൻ താരം നയൻതാരയുടെ കൂടെ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. നയൻസും താനും നല്ല സുഹൃത്തുക്ക ളാണെങ്കിലും ഇതു വരെ ഒന്നിച്ച്
അഭിനയിക്കാൻ സാധിച്ചിട്ടില്ല. മങ്കാത്ത എന്ന ചിത്രത്തിന്റെ സംവിധായകനായ വെങ്കട്ട് പ്രഭുവുവിനും തന്നെയും നയൻസിനേയും നായികമാകാക്കി ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വൈകാതെ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

അതിനിടെ മാദ്ധ്യമങ്ങൾ തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ വാർത്ത നടി നിഷേധിച്ചു.ഇപ്പോൾ രാഷ്ട്രീയത്തെപ്പറ്റി തനിക്ക് വെറും 40 ശതമാനം മാത്രം അറിവാണുള്ളത്. അതിനെപ്പറ്റി മുഴുവൻ കാര്യങ്ങളും പഠിക്കണമെന്നുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങുക എന്നത് പേടിക്കേണ്ട കാര്യമൊന്നുമല്ല. എന്നാൽ ഇപ്പോൾ നിക്ക് രാഷ്ട്രീയത്തിൽ കയറാനുള്ള സമയം ആയിട്ടില്ല. കരിയർ അവസാനിച്ച നടികൾ ഒന്നുകിൽ വിവാഹ ജീവിതത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ ഇറങ്ങും. എന്നാൽ ഇപ്പോഴും മുൻനിരയിൽ നിൽക്കുന്ന നായികയായ തനിക്ക് ഇപ്പോൾ ധാരാളം ചിത്രങ്ങളിൽ അഭിനയിക്കാനുണ്ടെന്നും മറ്റ് പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടെന്നും തൃഷ വ്യക്തമാക്കി.

വരുൺ മണിയനുമായി തീരുമാനിച്ച വിവാഹം മുടങ്ങാനുണ്ടായ കാരണത്തെപ്പറ്റി പ്രതികരിക്കാൻ നടി തയ്യാറായില്ല. അതൊരു അവസാനിച്ച കഥയാണെന്നും അതെപ്പറ്റി വീണ്ടും സംസാരിക്കാൻ താൽപര്യമില്ലെന്നും അവർ പറഞ്ഞു.

താൻ ഇപ്പോഴും വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട്. യോജിച്ച ആളെ കണ്ടെത്തിയാൽ വിവാഹം കഴിക്കും. ലിവ് ഇൻ റിലേഷൻഷിപ്പുകളെപ്പറ്റി ചോദിച്ചപ്പോൾ അത് വ്യക്തികളുടെ സ്വകാര്യ താൽപര്യമാണെന്നാണ് താരം പ്രതികരിച്ചത്. പ്രണയമില്ലാതെ ജീവിതമില്ലെന്ന് പറഞ്ഞ തൃഷ തന്റെ ജീവിതത്തിൽ രണ്ട് തവണ പ്രണയം ഉണ്ടായിരുന്നതായും വെളിപ്പെടുത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP