Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൽമാൻ ജയിലിൽ പോകാതിരിക്കാൻ കുറ്റമേറ്റ് ഡ്രൈവർ; അപകടം ടയർ പൊട്ടിയാണെന്ന് മൊഴി; സൂപ്പർസ്റ്റാർ കുറ്റവിമുക്തനാകാൻ വഴിയൊരുങ്ങുന്നു

സൽമാൻ ജയിലിൽ പോകാതിരിക്കാൻ കുറ്റമേറ്റ് ഡ്രൈവർ; അപകടം ടയർ പൊട്ടിയാണെന്ന് മൊഴി; സൂപ്പർസ്റ്റാർ കുറ്റവിമുക്തനാകാൻ വഴിയൊരുങ്ങുന്നു

മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരിക്കിൽ കിടന്നയാൾ മരണപ്പെട്ട സംഭവത്തിൽ ശിക്ഷ ഒഴിവാക്കാൻ അവസാന ശ്രമവുമായി സൽമാൻഖാൻ രംഗത്തെത്തിയതിന് പിന്നാലെ താരം ജയിലിൽ പോകാതിരിക്കാൻ കുറ്റമേറ്റ് ഡ്രൈവറും രംഗത്തെത്തി. സൽമാൻ ഖാന്റെ കാർ അപകടസമയത്ത് ഓടിച്ചതു താനാണെന്നാണ് ഡ്രൈവറുടെ മൊഴി. ടയർ പൊട്ടിയാണ് അപകടമെന്നും മൊഴിയിലുണ്ട്.

അപകടം ഉണ്ടാകുന്ന വേളയിൽ താനല്ല ഡ്രൈവ് ചെയ്തതെന്ന് സൽമാന്റെ വാദിച്ചതിന് പിന്നാലെയാണ് താരത്തെ അനകൂലിച്ച് ഡ്രൈവർ അശോക് സിങ് രംഗത്തെത്തിയത്. മുംബൈയിലെ വിചാരണക്കോടതിയിലാണ് അശോക് സിങ് കുറ്റമേറ്റടുത്തത്. ഇതോടെ ബോളിവുഡ് താരം കുറ്റവിമുക്തമനാകാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.

ഓടിച്ചിരുന്ന എസ്‌യുവിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായെന്നാണ് ഡ്രൈവറുടെ മൊഴി. അപകടം നടന്നയുടൻ തന്റെ ഡ്രൈവർ പൊലീസിനോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അശോകിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്നും സൽമാൻ കോടതിയിൽ പറഞ്ഞിരുന്നു.അപകട സമയത്ത് താൻ വാഹനമോടിക്കുകയോ മദ്യപിക്കുകയോ ചെയ്തിരുന്നില്ലെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും സൽമാൻ പറഞ്ഞിരുന്നു.

താനിരുന്ന ഭാഗത്തെ വാതിൽ ജാമായിരുന്നതിനാലാണ്‌ ്രൈഡവറിന്റെ വശത്തുകൂടി ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് മുമ്പ് ബാറിലായിരുന്നുവെന്ന് സമ്മതിച്ച ബോളിവുഡ് താരം എന്നാൽ അവിടെ നിന്നും മദ്യപിച്ചിലെന്നും വെള്ളം മാത്രമാണ് കുടിച്ചതെന്നും പറഞ്ഞു. ബാറിൽ കൊടുത്ത മദ്യത്തിന്റേയും ഭക്ഷണത്തിന്റേയും ബിൽ തന്റേതല്ലന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

അപകടത്തിന് ശേഷം വണ്ടി നിർത്താതെ പോയെന്ന ആരോപണവും സൽമാൻ നിഷേധിച്ചു. പൊലീസിനെ അറിയിക്കാൻ ്രൈഡവറോട് നിർദ്ദേശിച്ചുവെന്നും 15 മിനിട്ട് അപകട സ്ഥലത്ത് ചെലവഴിച്ച താൻ തന്റെ സഹായികൾ നിർദ്ദേശിച്ചതനുസരിച്ചാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്റെ സുരക്ഷാ ഗാർഡ് പറഞ്ഞാണ് വഴിയരികിൽ കിടന്നിരുന്ന ആൾ കാറിന്റെ അടിയിൽപ്പെട്ട കാര്യം അറിഞ്ഞതെന്നും സൽമാൻ പറഞ്ഞു.

2002 സെപ്റ്റംബർ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൽമാൻ ഓടിച്ച ലാൻഡ് ക്രൂയിസർ നടപ്പാതയിലേക്ക് ഇടിച്ചു കയറി വഴിവക്കിൽ കിടന്നുറങ്ങിയിരുന്ന ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തെന്നാണ് കേസ്. ഇതേതുടർന്ന് സൽമാൻ അറസ്റ്റിലാവുകയായിരുന്നു. അപകടത്തെ തുടർന്ന് ഡ്രൈവിങ് സീറ്റിൽ നിന്ന് സൽമാൻ ഖാൻ ഇറങ്ങിവരുന്നത് കണ്ടതായി ദൃഷ്‌സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു. തുടർന്ന് നടന്ന വൈദ്യ പരിശോധനയിൽ സൽമാൻ മദ്യപിച്ചിരുന്നതായും വ്യക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP