Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടെടുപ്പിൽ മമ്മൂട്ടി മുമ്പിലെത്തി; മലയാളത്തിന്റെ സൂപ്പർസ്റ്റാർ പിന്നിലാക്കിയത് അജിത്തിനെയും പ്രഭാസിനെയും; തൊട്ടുപിന്നാലെ പൃഥിയും ദുൽഖറും; സിഎൻഎൻ ലൈവ് ബെസ്റ്റ് സൗത്ത് ഇന്ത്യൻ ആക്ടർ അവാർഡ് ലിസ്റ്റിൽ ഇടം പിടിച്ചവർ ഇവർ

വോട്ടെടുപ്പിൽ മമ്മൂട്ടി മുമ്പിലെത്തി; മലയാളത്തിന്റെ സൂപ്പർസ്റ്റാർ പിന്നിലാക്കിയത് അജിത്തിനെയും പ്രഭാസിനെയും; തൊട്ടുപിന്നാലെ പൃഥിയും ദുൽഖറും; സിഎൻഎൻ ലൈവ് ബെസ്റ്റ് സൗത്ത് ഇന്ത്യൻ ആക്ടർ അവാർഡ് ലിസ്റ്റിൽ ഇടം പിടിച്ചവർ ഇവർ

പ്രമുഖ മാദ്ധ്യമ സ്ഥാപനമായ സിഎൻഎൻ ഐബിഎന്റെ 2015 ലെബെസ്റ്റ് സൗത്ത് ഇന്ത്യൻ ആക്ടേഴ്‌സ് അവാർഡിനായുള്ള മത്സരത്തിൽ മമ്മൂട്ടി മുന്നിൽ. തമിഴ് നടൻ അജിത്തിനെയും ബാഹുബലിയിലെ നടൻ പ്രഭാസിനെയും പിന്നിലാക്കിയാണ് മമ്മൂട്ടി പ്രേക്ഷകരുടെ വോട്ടെടുപ്പിൽ നിലവിൽ ഒന്നാമനായി മുന്നേറുന്നത്.മുന്നിലെത്തിയത്.

മമ്മൂട്ടിക്ക് 49.42% വോട്ട് ലഭിച്ചപ്പോൾ അജിത്തിന് 17.42% വോട്ടേ ലഭിച്ചിട്ടുള്ളു. പ്രഭാസിന് 16.79% ലഭിച്ചു.എന്ന് നിന്റെ മൊയ്തീനിലെ പ്രകടനവുമായി പൃഥിരാജും മത്സരിക്കാനുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ നടന്മാരെല്ലാം നോമിനീ ലിസ്റ്റിലുണ്ട്. പത്തേമാരിയിലെ പ്രകടനത്തിനാണ് മമ്മൂട്ടിയുടെ പേരെങ്കിൽ ഓകെ കൺമണിയിലെ പ്രകടനത്തിനാണ് ദുൽഖർ പട്ടികയിലിടം തേടിയത്.

ബാഹുബലിയിലെ അഭിനയത്തിന് പ്രഭാസ്, പാപനാശവുമായി കമൽഹാസൻ,യെന്നൈ അറിന്താലുമായി അജിത്ത്, കാക്കമുട്ടൈയിലെ ഉജ്ജ്വല പ്രകടനവുമായി രമേഷും വിഗ്‌നേഷും, ഐ യുമായി വിക്രം,റാണയുമായി സുധീപ് എന്നിവരൊക്കെയാണ് പട്ടികയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP