Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടി മുഴക്കി ജയസൂര്യയെത്തുന്നു; ഇടിയുടെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി; ചിത്രമെത്തുക ഓഗസ്റ്റ് 12ന്

ഇടി മുഴക്കി ജയസൂര്യയെത്തുന്നു; ഇടിയുടെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി; ചിത്രമെത്തുക ഓഗസ്റ്റ് 12ന്

ജയസൂര്യ നായകനാകുന്ന ആക്ഷൻ ത്രില്ലർ ഇടി ഓഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തും. നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രം ഇറോസ് ഇന്റർനാഷനലാണ് വിതരണത്തിനെത്തിക്കുക. മാജിക് ലാന്റേൺ ഫിലിംസ് ആണ് നിർമ്മാണം. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങി. 2.13 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് ഇറക്കിയിട്ടുള്ളത്.


സുസു സുധിവാൽമീകത്തിൽ ജയസൂര്യയുടെ നായികയായിരുന്ന ശിവദ നായിക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അറൗസ് ഇർഫാനും സാജിദ് യാഹിയായും ചേർന്നാണ് തിരക്കഥ. രാഹുൽ രാജാണ് സംഗീതം.
കേരളാ കർണാടകാ അതിർത്തിയിൽ പോസ്റ്റിങ് ലഭിക്കുന്ന സബ് ഇൻസ്പെക്ടറുടെ കഥയാണ് ഇടി. എസ് ഐ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP