Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനുവാദമില്ലാതെ ഇളയരാജയുടെ ഗാനങ്ങൾ സംപ്രേഷേപണം ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ പണി കിട്ടും; പകർപ്പാവകാശം ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സംഗീത ചക്രവർത്തി

അനുവാദമില്ലാതെ ഇളയരാജയുടെ ഗാനങ്ങൾ സംപ്രേഷേപണം ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ പണി കിട്ടും; പകർപ്പാവകാശം ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സംഗീത ചക്രവർത്തി

സമ്മതം കൂടാതെ തന്റെ പാട്ടുകൾ സംപ്രേഷണം ചെയ്യുന്ന എഫ്എം സ്റ്റേഷനുകൾക്കും ടെലിവിഷൻ ചാനലുകൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ഇളയരാജ. തന്റെ സൃഷ്ടികൾ സിഡികളിലോ മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്യാനോ കരോക്കെ ട്രാക്കുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ തന്റെ അനുവാദം വേണമെന്ന് ഇളയരാജ ആവശ്യപ്പെട്ടു.

അനുമതിയില്ലാതെ ഇളയരാജയുടെ ഗാനങ്ങൾ ഡൗൺലോഡ് ചെയ്യുകയോ സീഡിയോ മറ്റോ ആയി വിൽപന നടത്തുകയോ ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇളയരാജയുടെ പ്രതികരണം. അഞ്ച് ഓഡിയോ റെക്കോഡിങ് കമ്പനികൾക്കെതിരെ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ അ
നുകൂല ഉത്തരവ്.

അഗി മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡ്, എക്കോ റെക്കോർഡിങ്ങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഉനിസിസ് ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, അഗി മ്യൂസിക് ഇൻ കോർപ്പറേറ്റഡ്, മലേഷ്യ ആൻഡ് ഗിരി ട്രേഡിങ്ങ് കമ്പനി എന്നിവയെ തന്റെ ഗാനങ്ങൾ റെക്കോർഡ് ചെയ്തു വിൽക്കുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇളയരാജ കോടതിയെ സമീപിച്ചത്. 1967ലെ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ഇളയരാജയുടെ വാദം.

എഫ്.എം റേഡിയോ, ടി.വി ചാനലുകൾ, സിഡി നിർമ്മാണകമ്പനികൾ തുടങ്ങി ഏത് മാദ്ധ്യമത്തിലൂടെയായാലും ഈ ഗാനങ്ങൾ പരസ്യമായി പ്രക്ഷേപണം ചെയ്യുന്നത് പകർപ്പവകാശ ലംഘനമാണെന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇളയരാജ പറഞ്ഞു. ഗാനങ്ങൾ ഇന്റർനെറ്റിൽ ഡൗൺലോഡ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും കുറ്റമാണ്.

മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി അയ്യായിരത്തിലധികം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച ഇളയരാജയുടെ പുതിയ നിലപാട് തമിഴ് സിനിമാ രംഗത്ത് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്.നേരത്തെ തന്റെ ഗാനങ്ങൾക്ക് റോയൽറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് ഗായകൻ യേശുദാസ് രംഗത്ത് വന്നത് വിവാദമായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP