Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു ഐറ്റം നമ്പർ ചെയ്യാൻ ഇല്യാനയ്ക്ക് ഒന്നരക്കോടി; തെന്നിന്ത്യൻ നായികമാരെ കടത്തിവെട്ടി താരസുന്ദരി

ഒരു ഐറ്റം നമ്പർ ചെയ്യാൻ ഇല്യാനയ്ക്ക് ഒന്നരക്കോടി; തെന്നിന്ത്യൻ നായികമാരെ കടത്തിവെട്ടി താരസുന്ദരി

തെന്നിന്ത്യൻ താരം ഇല്യാന ഡിക്രൂസിന് ഒരു തെലുങ്ക് ചിത്രത്തിലെ ഐറ്റം ഡാൻസ് അവതരിപ്പിക്കാനായി വാഗ്ദാനം ചെയ്തിരിക്കുന്നത് ഒന്നരക്കോടി രൂപ. ഒരു ഐറ്റം നമ്പർ ചെയ്യാൻ താരത്തിന് കിട്ടിയ വാഗ്ദാനം കേട്ട് തെലുങ്ക് നായികമാർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

രാം ചരൺ തേജ നായകനാകുന്ന പുതിയ ചിത്രം 'ബ്രൂസ് ലീ' യിൽ നൃത്തം ചവിട്ടാൻ ആണ് ഇല്യാന ഡിസൂസയ്ക്ക് വാഗ്ദാനം കിട്ടിയത്.സിനിമയിലെ ഒരു പ്രത്യേക ഗാനരംഗമാണെങ്കിലും ഇതിന് അനുകൂലമായോ പ്രതികൂലമായോ താരം പ്രതികരിച്ചിട്ടില്ലെന്നാണ് അറിവ്. സൂപ്പർഹിറ്റ് സംവിധായകൻ ശ്രീനു വെയ്റ്റിലാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാകുൽ പ്രീത് സിംഗാണ് മറ്റൊരു താരം. സംഘട്ടന സംവിധായകനായിട്ടാണ് രാംചരൺ തേജ ചിത്രത്തിൽ അഭിനയിക്കുന്നത്.

താരത്തിന്റെ വിളിപ്പേരാണ് ബ്രൂസ് ലീ. തെലുങ്ക് മെഗാതാരം ചിരഞ്ജീവിയുടെ ജന്മദിന പാർട്ടിക്കായി കഴിഞ്ഞയാഴ്ച ഇല്യാന ഹൈദരാബാദിൽ ഉണ്ടായിരുന്നു.കരിയറിൽ കിട്ടുന്ന ഏറ്റവും വലിയ ഓഫറാണ് ഇതെന്ന് റിപ്പോർട്ടുണ്ട്. തെലുങ്കിൽ മിന്നി നിൽക്കുമ്പോൾ ബോളിവുഡ് തിരക്കിലേക്ക് കുടിയേറിയ ഇല്യാനയുടേതായി അവസാനം പുറത്തുവന്നത് ദേവുഡു ചെസിനാ മാൻഷുലൂ ആയിരുന്നു.

ബോളിവുഡ് ചിത്രമായിരുന്ന ത്രീ ഇഡിയറ്റ്‌സിന്റെ റീമേക്കായ നൻപനിലൂടെ ഇളയദളപതി വിജയിയുടെ നായികയായി ഇല്യാന തമിഴകത്തും എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP