Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറുമായി ഇന്ദ്രൻസ്; പാതി എന്ന ചിത്രത്തിൽ പാതി ബോധമുള്ള കമ്മാരൻ എന്ന കഥാപാത്രമായി നടൻ

അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറുമായി ഇന്ദ്രൻസ്; പാതി എന്ന ചിത്രത്തിൽ  പാതി ബോധമുള്ള കമ്മാരൻ എന്ന കഥാപാത്രമായി നടൻ

ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് സീരിയസ് റോളുകളിലെത്തി മികച്ച പ്രകടനം കാഴ്‌ച്ച വയ്ക്കുന്ന നടൻ ഇന്ദ്രൻസ് വീണ്ടും അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറുമായി എത്തുന്നു.പാതി ബോധവും മറുപാതി ഉപബോധവുമായി ഉള്ളുലഞ്ഞ് ജീവിക്കുന്ന കമ്മാരൻ എന്ന കഥാപാത്രത്തിനാ യാണ് നടന്റെ വേറിട്ട ഗെറ്റപ്പ്.

ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്ത പാതി എന്ന സിനിമയിലാണ് വരാനിരിക്കുന്ന സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളിൽ മത്സരിക്കാൻ കെൽപ്പുള്ള കഥാപാത്രമായി ഇന്ദ്രൻസ് എത്തുന്നത്. തെയ്യം മുഖത്തെഴുത്തുകാരനും നാട്ടുവൈദ്യനുമാണ് കമ്മാരൻ. ജന്മനാ വിരൂപനുമാണ് കമ്മാരൻ. ഒരിക്കൽ നടത്തിയ ഭ്രൂണഹത്യയുടെ പാപബോധവും പേറി ജീവിക്കുന്നയാളാണ് കമ്മാരൻ. ഒരിക്കൽ ഉപക്ഷിച്ച ജോലി പലരുടെയും നിർബന്ധത്തിനും സമ്മർദ്ദത്തിനും വഴങ്ങി കമ്മാരന് വീണ്ടും ചെയ്യേണ്ടി വരികയാണ്. നെരിപ്പോടുകളിൽ ജീവിക്കുന്ന കമ്മാരനിലൂടെയാണ് പാതി കഥ പറയുന്നത്.

ഒതേനൻ എന്ന തെയ്യം കലാകാരനായി ജോയ് മാത്യുവും പാതിയിൽ അഭിനയിക്കുന്നു. വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സജൻ കളത്തിലാണ് ഛായാഗ്രാഹകൻ. ലക്ഷ്ണൻ കാഞ്ഞിരങ്ങാടിന്റെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീത സംവിധാനം.കണ്ണൂർ തളിപ്പറമ്പ് കേന്ദ്രമാക്കിയുള്ള ഇന്ററാക്ടർ ഫിലിം അക്കാദമിയാണ് പാതി നിർമ്മിച്ചിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ. കഴിഞ്ഞ വർഷം നവാഗതനായ മനു സംവിധാനം ചെയ്ത മൺറോ തുരുത്ത് എന്ന ചിത്രത്തിലും ഇന്ദ്രൻസ് അതിശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബിജു ബർണാഡ് സംവിധാനം ചെയ്ത ലോന എന്ന ചിത്രമാണ് ഇന്ദ്രൻസിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. അന്തർമുഖനായ ലോന എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP