Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർഭാടങ്ങളില്ലാതെ ബോളിവുഡിലൊരു താരവിവാഹം; ദീർഘനാളത്തെ പ്രണയത്തിന് ശേഷം അഭിഷേക് കപൂർ നടി പ്രഗ്യ യാദവിനെ സ്വന്തമാക്കി

ആർഭാടങ്ങളില്ലാതെ ബോളിവുഡിലൊരു താരവിവാഹം; ദീർഘനാളത്തെ പ്രണയത്തിന് ശേഷം അഭിഷേക് കപൂർ നടി പ്രഗ്യ യാദവിനെ സ്വന്തമാക്കി

ബോളിവുഡിൽ ഈ വർഷം കല്യാണ തിരക്കാണ്. മൂന്നു പ്രമുഖ താരങ്ങളാണ് ഈ വർഷം വിവാഹിതരാകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്്. ഇതിന്റെ ആദ്യ പടിയായി തന്നെ കഴിഞ്ഞ ദിവസം അധികം ആർഭാടങ്ങളില്ലാതെ ഒരു താര വിവാഹം നടന്നു.

റോക്ക് ഓൺ, കൈ പോ ചെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനും നടനുമായ അഭിഷേക് കപൂർ ആണ് വിവാഹിതനായത്. ബോളിവുഡ് നടി പ്രഗ്യ യാദവ് ആണ് വധു. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.

2013ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹതിരാകുന്നത്. ബോളിവുഡിലെ യുവസംവിധായകരിൽ പ്രമുഖനാണ് അഭിഷേക്. ട്വിങ്കിൾ ഖന്നയുടെ നായകനായി 1996ൽ പുറത്തിറങ്ങിയ ഉഫ്, യേ മൊഹബ്ബത്ത് എന്ന ചിത്രത്തിലൂടെ അഭിഷേക് അഭിനയരംഗത്തെത്തി. പിന്നീട് 2006ൽ ആര്യൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി.

അഭിഷേക് കപൂറിന്റെ വിവാഹത്തിന് ശേഷം ബോളിവുഡ് കാത്തിരിക്കുന്ന വിവാഹമാണ് ഷാഹിദ് കപൂർ, രൺബീർ കപൂർ, സുശാന്ത് സിങ് എന്നീ താരങ്ങളുടേത്. ജൂൺ പത്തിനാണ് ഷാഹിദ് കപൂറിന്റെ വിവാഹം. ഡൽഹി സ്വദേശിനി മിറ രാജ്പുതാണ് വധു. ഇസ്താംപൂളിലോ ഗ്രീസിലോ വച്ചാകും വിവാഹം.

സിനിമാ ലോകം ഏറെ ചർച്ച ചെയ്ത രൺബീർ കത്രീന വിവാഹവും ഈ വർഷമുണ്ടാകുമെന്നാണ് ഇപ്പോഴുള്ള വിവരങ്ങൾ. നവംബറിലാണ് ഇവരുടെ വിവാഹമെന്നാണ് ബോളിവുഡിലെ സംസാരം. പ്രണയവാർത്ത അംഗീകരിച്ച് രൺബീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവാഹം ആറു വർഷം മുമ്പ് നിശ്ചയിച്ചതാണെന്നും രൺബീർ പറഞ്ഞു.

സുശാന്ത് സിങ് രജപുതും ഈ വർഷം വിവാഹിതനാകുന്നുണ്ട്. നടി അംഗിത ലോഖഡെയാണ് വധു. ഏഴു വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP