Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ ഭാര്യയെ മറ്റാരും കെട്ടിപിടിക്കുന്നത് എനിക്കിഷ്ടമില്ലെന്ന് പറഞ്ഞ് മഞ്ജുവിനെ സിനിമാ ലോകത്ത് നിന്നും മാറ്റി നിർത്തിയ ദിലീപ് കാവ്യയോട് എങ്ങനെ പെരുമാറും? ജിത്തു ജോസഫിന്റേയും സാലു ജോർജിന്റേയും പ്രഖ്യാപിച്ച സിനിമയിൽ കാവ്യ അഭിനയിക്കുമോ? ദിലീപിന്റെ സുഹൃത്തുക്കൾ പറയുന്നത് കാവ്യയുടെ പുറംലോക ബന്ധത്തിന് അന്ത്യമായെന്ന് തന്നെ

എന്റെ ഭാര്യയെ മറ്റാരും കെട്ടിപിടിക്കുന്നത് എനിക്കിഷ്ടമില്ലെന്ന് പറഞ്ഞ് മഞ്ജുവിനെ സിനിമാ ലോകത്ത് നിന്നും മാറ്റി നിർത്തിയ ദിലീപ് കാവ്യയോട് എങ്ങനെ പെരുമാറും? ജിത്തു ജോസഫിന്റേയും സാലു ജോർജിന്റേയും പ്രഖ്യാപിച്ച സിനിമയിൽ കാവ്യ അഭിനയിക്കുമോ? ദിലീപിന്റെ സുഹൃത്തുക്കൾ പറയുന്നത് കാവ്യയുടെ പുറംലോക ബന്ധത്തിന് അന്ത്യമായെന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാവ്യാ മാധവനെ ദിലീപ് രണ്ടാം ഭാര്യയാക്കിയത് സിനിമയിൽ ഇനി അഭിനയിക്കില്ലെന്ന് ഉറപ്പ് വാങ്ങിയെന്ന് സൂചന. :സാലു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജിത്തു ജോസഫിന് വാക്കു കൊടുത്ത സിനിമയിൽ പോലും കാവ്യ ഇനി അഭിനയിക്കില്ല. കുടുംബമാണ് വലുതെന്ന് പ്രഖ്യാപിച്ച് കാവ്യ ദിലീപിന്റെ വീട്ടിൽ ഒതുങ്ങി കൂടും. സിനിമയിൽ സൂപ്പർ താരമായി കത്തി നിൽക്കവേ മഞ്ജു വാര്യരെ വിവാഹം ചെയ്തപ്പോഴും ദിലീപ് ഈ വ്യവസ്ഥ മുന്നോട്ട് വച്ചിരുന്നു. തന്റെ ഭാര്യ മറ്റൊരാളുമായി കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് ഇഷ്ടമില്ലെന്ന് മഞ്ജുവിനോട് ദിലീപ് പറഞ്ഞിരുന്നതായി അന്ന് വാർത്തകളും പ്രചരണവും സജീവമായിരുന്നു. കാവ്യയുടെ കാര്യത്തിലും അതു തന്നെയാണ് നടക്കുകയെന്ന് ദിലീപിന്റെ സുഹൃത്തുക്കൾ പറയുന്നു.

ഛായാഗ്രാഹകനായ സാലു ജോർജ് കാവ്യയെ മനസ്സിൽ കണ്ടാണ് തന്റെ ആദ്യ സിനിമ പ്ലാൻ ചെയ്ത്. വൈദ്യശാസ്ത്ര നിഗൂഢതയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന് പേരിട്ടിട്ടില്ല. കുറ്റാന്വേഷണവും സസ്‌പെൻസുമാണ് പ്രധാന ഘടകങ്ങൾ. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും സംവിധായകൻ തന്നെയാണ്. കുട്ടിക്കാനവും തേക്കടിയുമാണ് പ്രധാന ലൊക്കേഷനുകൾ. ഈ സിനിമയിലേക്ക് കാവ്യ ഇനി എത്തില്ലെന്നാണ് സൂചന. സാലു ജോർജിനെ ഇക്കാര്യം ഉടൻ അറിയിക്കും. ഷൂട്ടിങ് തുടങ്ങാത്തതു കൊണ്ട് തന്നെ ഇതു മൂലം നിർമ്മാതാവിന് നഷ്ടങ്ങൾ ഉണ്ടാവുകയുമില്ല. വീട്ടുകാരിയായി ഒതുങ്ങിക്കൂടാൻ കാവ്യ സമ്മതിച്ചതോടെയാണ് ദിലീപ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഹിറ്റുമേക്കറുകളുടെ സംവിധായകനായ ജിത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ കാവ്യ മാധവൻ നായികയാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. സാമുഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് കാവ്യയ്ക്കായി തയ്യാറാക്കിയത്. ഇതിലും കാവ്യ അഭിനയിക്കാൻ ഇടയില്ല.

നടി മഞ്ജുവാര്യരുമായി വേർപിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാർത്ത സ്ഥിരീകീരിച്ചിരുന്നില്ല. ദിലീപിന്റെ മകൾ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങൾ വിവാഹത്തിലെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനൊപ്പം ഇനി അഭിനയിക്കില്ലെന്ന ഉറപ്പ് കാവ്യയിൽ നിന്നും ദിലീപ് വാങ്ങി. മകളേയും അമ്മയേയും നോക്കി വീട്ടിലിരിക്കാനാണ് നിർദ്ദേശം. 1998 ഒക്ടോബർ 20നായിരുന്നു ദിലീപും മജ്ഞു വാര്യരും വിവാഹതിരായത്. അന്ന് മലയാള സിനിമയിലെ സൂപ്പർതാര പരിവേഷമുള്ള നായികയായിരുന്നു മഞ്ജു. നായികയുടെ സാന്നിധ്യത്തിലൂടെ തന്നെ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാൻ കഴിവുള്ള നടി. എന്നിട്ടും ദിലീപിനെ വിവാഹം ചെയ്തതോടെ മഞ്ജു വീട്ടിലേക്ക് ഒതുങ്ങി. പൊതു വേദിയിൽ പോലും കണ്ടില്ല. നൃത്തം പരിശീലിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹ മോചന ശേഷം മഞ്ജു വീണ്ടും സജീവമായി. നൃ്ത്തവും സിനിമയുമായി വീണ്ടും താരമായി.

2009 ഫെബ്രുവരിയിലായിരുന്നു കാവ്യ മാധവന്റെ വിവാഹം. അതിന് ശേഷം കാവ്യ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. ഈ ബന്ധം വേർപിരിഞ്ഞ ശേഷം വീണ്ടും സിനിമയിൽ എത്തി. അഭ്യൂഹങ്ങൾക്കൊടുവിലാണ് നാൽപ്പത്തിയെട്ടുകാരനായ ദിലീപിനെ 32കാരിയായ കാവ്യ വീണ്ടും വിവാഹം ചെയ്തത്. അതിന് വേണ്ടി അഭിനയം വേണ്ടെന്ന് കാവ്യ വയ്ക്കുകയാണെന്നാണ് സൂചന. കാവ്യാ മാധവൻ ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. പൂക്കാലം വരവായി എന്ന സിനിമയിൽ ദിലീപ് അസിറ്റന്റ് ഡയറക്ടറായിരുന്നു. ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് കാവ്യയെ അഭിനയിക്കാൻ ക്ഷണിക്കുന്നതിൽ പ്രധാനി ദിലീപ് കൂടിയായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്.

നീലേശ്വരം ജി.എൽ.പി. സ്‌കൂളിലും രാജാസ് ഹൈസ്‌കൂളിലും പഠിച്ച കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. യുവജനോത്സവ വേദിയിൽ മികവ് കാട്ടിയാണ് മഞ്ജു വാര്യരും മലയാള സിനിമയുടെ ഭാഗമായത്. ഇതേ കഥയാണ് കാവ്യയുടേതും. 75 സിനിമകളിലാണ് കാവ്യ ഇതു വരെ അഭിയിച്ചത്. പെരുമഴക്കാലത്തിനും ഗദ്ദാമയ്ക്കും സംസ്ഥാന സർക്കാർ പുരസ്‌കാരവും നേടിയിട്ടുണ്ട്. കാവ്യയും ദിലീപും ഒന്നിച്ചഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റുകളാണ്. വിവാഹത്തോടെ ദിലീപിനൊപ്പം അഭിനയിക്കാനും കാവ്യയ്ക്ക് സമ്മതമില്ലെന്നാണ് സൂചന. ദുബായിൽ ഹണിമൂൺ ആഘോഷത്തിലാണ് ദിലീപും കാവ്യയും. മടങ്ങിയെത്തിയാലുടൻ അഭിനയത്തിനില്ലെന്ന് ജിത്തു ജോസഫിനേയും സാലു ജോർജിനേയും അറിയിക്കുമെന്നാണ് സൂചന.

ദിലീപും മഞ്ജുവും വേർപിരിയാൻ കാരണം തന്നെ മഞ്ജുവിന്റെ അഭിനയ മോഹമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തന്റെ ഭാര്യ അഭിനയിക്കുന്നതിനോട് ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് താത്പര്യമില്ല എന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കാവ്യയ്ക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ദിലീപിന്റെ ഭാര്യയായ കാവ്യയ്ക്ക് വെള്ളിത്തിരയിൽ മുഖം കാണിക്കാൻ കഴിയില്ലെന്ന് തന്നെയാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP