Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദാവണിയും മരംചുറ്റി പ്രേമവും മടുത്തു; ലക്ഷ്മി മേനോൻ സിനിമ അഭിനയം നിർത്തുന്നു; 'കൊമ്പൻ' പുറത്തിറങ്ങിയാൽ സിനിമയോട് ഗുഡ്‌ബൈ പറയും

ദാവണിയും മരംചുറ്റി പ്രേമവും മടുത്തു; ലക്ഷ്മി മേനോൻ സിനിമ അഭിനയം നിർത്തുന്നു; 'കൊമ്പൻ' പുറത്തിറങ്ങിയാൽ സിനിമയോട് ഗുഡ്‌ബൈ പറയും

ചെന്നൈ: ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തെ ഒന്നാംനിര നായികയായി മാറിയ നടിയാണ് ലക്ഷ്മി മേനോൻ. നാടൻ വേഷങ്ങളിൽ തന്മയത്വത്തോടെ അഭിനയിച്ച് ശ്രദ്ധ നേടിയ നടിക്ക് ഇപ്പോൾ അഭിനയം ബോറടിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ അഭിനയം നിർത്താൻ ഒരുങ്ങുകയാണ് താനെന്നാണ് നടി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നാടൻ പെണ്ണിന്റെ വേഷങ്ങൾ അഭിനയിച്ച് മടുത്തതിനാലാണ് സിനിമ വിടുന്നതെന്നും പഠനത്തിലും സംഗീതത്തിലും കൂടുതൽ ശ്രദ്ധിക്കാനാണ് താല്പര്യമെന്നും ലക്ഷ്മി മേനോൻ പറഞ്ഞതായി ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.

കാർത്തി നായകനാകുന്ന 'കൊമ്പൻ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലക്ഷ്മി. ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും അവർ പറയുന്നു. പാവാട ദാവണി വേഷങ്ങൾ ഉപേക്ഷിച്ച് ജീൻസും സൽവാർ കമ്മീസും ധരിക്കുന്ന ഉത്സാഹിയായ പെൺകുട്ടിയുടെ കഥാപാത്രം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അത്തരം വേഷങ്ങൾ തന്നെ തേടി വരാത്തതിനാൽ സിനിമ ബോറടിച്ച് തുടങ്ങിയെന്നും ലക്ഷ്മി പറഞ്ഞു.

യാദൃശ്ചികമായി സിനിമയിലെത്തി പേരെടുത്ത നടിയാണ് ലക്ഷ്മി. സിനിമയിൽ യാദൃശ്ചികമായി എത്തിപ്പെടുകയായിരുന്നു. കുംകി ഒരു വെല്ലുവിളിയായിരുന്നു. സിദ്ധാർത്ഥിനോടുള്ള ആരാധാന കൊണ്ടാണ് ജിഗാർതന്ദ ചെയ്തത്. വ്യത്യസ്തമായ റോളുകൾ ചെയ്യാൻ കഴിയില്ലെന്ന ആളുകളുടെ ധാരണ എന്നെ വേദനിപ്പിക്കുന്നു. സിനിമ മൂലം വ്യക്തി ജീവിതത്തിൽ പലതും ആസ്വദിക്കാൻ കഴിയുന്നില്ല. സംഗീതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും യാത്ര ചെയ്യാനും വേണ്ടിയാണ് സിനിമയിൽ നിന്ന് മാറി നിൽക്കുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.

കുംകി, സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, നാൻ സിഗപ്പു മനിതൻ തുടങ്ങി തമിഴിൽ ഹിറ്റ് ചിത്രങ്ങളിൽ നായികയായിരുന്ന ലക്ഷ്മി മലയാളത്തിൽ ദിലീപിന്റെ നായികയായി അവതാരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP