Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധാവണി വേഷങ്ങൾ കെട്ടുന്നത് മടുത്തു; മോഡേണായ ജീവിത കഥ പറയുന്ന ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹം; ഫസ്റ്റ് ചോയ്‌സ് തമിഴിന്; ഗോസിപ്പുകൾ ആസ്വദിക്കുന്നു; ലക്ഷ്മി മേനോന്റെ വിശേഷങ്ങൾ ഇങ്ങനെ

ധാവണി വേഷങ്ങൾ കെട്ടുന്നത് മടുത്തു; മോഡേണായ ജീവിത കഥ പറയുന്ന ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹം; ഫസ്റ്റ് ചോയ്‌സ് തമിഴിന്; ഗോസിപ്പുകൾ ആസ്വദിക്കുന്നു; ലക്ഷ്മി മേനോന്റെ വിശേഷങ്ങൾ ഇങ്ങനെ

ലയാളത്തിൽ നിന്ന് തമിഴിൽ പോയി തമിഴിൽ ഭാഗ്യം തുണച്ച നടിയാണ് ലക്ഷ്മി മേനോൻ. അടുത്തിടെയായി നടി അഭിനയം നിർത്തുന്നതായും പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ പോകുന്നുവെന്നുമൊക്കെ റിപ്പോർട്ടുകൾ വന്നു. കൂടാതെ നടിയുടേതെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പ്രചരിച്ചതും വാർത്തയായിരുന്നു. എന്നാൽ അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന ലക്ഷ്മി മേനോൻ ഇപ്പോൾ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ്.

കരിയറിൽ വെല്ലുവിളിയാവുന്ന റോളുകളൊന്നും വരുന്നില്ലെന്നും സ്ഥിരം ഗ്രാമീണ വേഷങ്ങളാണ് തന്നെ തേടിവരുന്നതെന്നുമുള്ള വിഷമത്തിലാണ് നടി ജീവിതത്തിൽ ഭയങ്കര ജോളിയായ പെൺകുട്ടിയാണ് ഞാൻ. എന്റെ ജിവിതത്തോട് അടുത്തുനിൽക്കുന്ന ഒരു വേഷമെങ്കിലും ലഭിച്ചാൽ ഞാൻ സംതൃപ്തയാണ്. ദാവണിയുടുത്തും ഒരേ വികാരങ്ങൾ വീണ്ടും വീണ്ടും അവതരിപ്പിച്ചും മടുത്തു. ഇതിലും കൂടുതലായി തനിക്ക് ചിലതൊക്കെ ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നുവെന്നും നടി പറയുന്നു.

ലക്ഷ്മി എന്ന തന്നെ യഥാർത്ഥമായി കാണിക്കുന്ന, വളരെ സന്തോഷം തോന്നിക്കുന്ന , മോഡേണായ ജീവിത കഥ പറയുന്ന ചിത്രങ്ങളിൽ അഭിനയിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നടി പറയുന്നു. അഭിനയ പ്രാധാന്യമുള്ള ശക്തമായൊരു തിരക്കഥ ലഭിച്ചാൽ താനത് സ്വീകരിക്കുമെന്നും ലക്ഷ്മി പറഞ്ഞു.

കൂടാതെ തന്നെ കുറിച്ചുള്ള ചൂടുള്ള ഗോസിപ്പുകൾ താൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. ഞാൻ അഭിനയിച്ചു തുടങ്ങിയപ്പോൾ എന്റെ സുഹൃത്തുക്കൾക്കൊന്നും ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് അറിയാല്ലായിരുന്നു. എന്നെ കുറിച്ച് ഗോസിപ്പുകളൊന്നുമില്ലെന്നാണ് അവർ പറഞ്ഞിരുന്നത്. ഇപ്പോൾ ഗോസിപ്പ് വരുമ്പോൾ ഞാൻ അവരെ നോക്കി സേന്താഷിക്കുമെന്ന് ചിരിച്ചുകൊണ്ട് ലക്ഷ്മി പറയുന്നു.

എന്നെ സംബന്ധിച്ച ഗോസിപ്പ് വരുമ്പോൾ മോശമായൊന്നും അതിൽ കാണുന്നില്ല. ഗോസിപ്പുകൾ എങ്ങെനയായാലും ഒരു പത്രത്തിന്റെ ഉൾപേജിലാണ് വരുന്നത്. വലിയ എന്തെങ്കിലും ആകുമ്പോളാണ് അതിന് വായനക്കാർ ഉണ്ടാകുന്നത്. അങ്ങനെ ഒരു ഗോസിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ ലക്ഷ്മി മേനോൻ പറഞ്ഞു

തനിക്ക് മലയാള സിനിമകളിൽ അഭിനയിക്കാൻ ഇഷ്ടമാണെന്നും എന്നാൽ അനുയോജ്യമായ വേഷങ്ങൾ തന്നെ തേടിയെത്തുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. താൻ എപ്പോഴും പ്രഥമ മുൻഗണന നൽകിയത് തമിഴ് ചിത്രങ്ങൾക്കായിരിക്കും. തന്റെ കഴിവുകളെ ആദ്യം തിരിച്ചറിഞ്ഞതും തന്നെ സ്വീകരിച്ചതും അവിടെയാണ്. അവർ തന്നെ സ്‌നേഹം കൊണ്ട് പൊതിയുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല തനിക്ക് തമിഴിൽ പ്രവർത്തിക്കുന്നതാണ് തനിക്ക് കൂടുതൽ സൗകര്യപ്രദമെന്നും താരം വ്യക്തമാക്കി.

കഥാപാത്രത്തിന് വേണ്ടി വിട്ടു വീഴ്ചയ്ക്ക് തയ്യാറാണ്. നല്ല തിരക്കഥയും സിനിമയുമാണെങ്കിൽ ഗ്ലാമർ വേഷം ചെയ്യുന്നതിന് എതിർപ്പില്ലെന്നും നടി പറഞ്ഞു.പാട്ടിനെ കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. പക്ഷെ പാടാൻ ഇഷ്ടമാണെന്നും നടി പറയുന്നു. എന്റെ ശബ്ദത്തിന് യോജിച്ച അവസരങ്ങൾ വരികയാണെങ്കിൽ ഇനിയും പാടും. പക്ഷെ പ്രൊഫഷനാക്കില്ലെന്നും നടി വ്യക്തമാക്കി.

ഇപ്പോൾ +2 ബോർഡ് എക്‌സാനിമിന്റെ തിരക്കിലാണ് ലക്ഷമി. പഠിച്ച് സിവിൽ സർവീസ് എടുക്കാനായിരുന്നു ആദ്യം ആഗ്രഹം. പക്ഷെ ഇപ്പോൾ എന്റെ ജീവിത ചുറ്റുപാടുകൾ മാറി. എന്തു തന്നെയായാലും പഠിക്കും. പഠനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും നടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP