Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൂസിൻഡ് നിക്കോളസ് കത്രീന കെയ്ഫ് ആകുമോ? ബോളിവുഡിലെ സൂപ്പർ താരങ്ങൾക്കൊപ്പം വേഷമിട്ട് ഓസ്‌ട്രേലിയൻ സുന്ദരി

ലൂസിൻഡ് നിക്കോളസ് കത്രീന കെയ്ഫ് ആകുമോ? ബോളിവുഡിലെ സൂപ്പർ താരങ്ങൾക്കൊപ്പം വേഷമിട്ട് ഓസ്‌ട്രേലിയൻ സുന്ദരി

ഓസ്‌ട്രേലിയയിൽ നിന്നുള്ള ലൂസിൻഡ് നിക്കോളസ് അടുത്ത് കത്രീനാ കെയ്ഫ് ആകുമോ? 2010ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ സുന്ദരിയായ ലുസിൻഡ വിനോദ വിപണിയിൽ ഇന്ന് ഒരു തരംഗമായി മാറിയിരിക്കുകയാണ്. 'ഗസ്റ്റ് ഇൻ ലണ്ടൻ' എന്ന സിനിമയിലും ലുസിൻഡ അഭിനയിച്ചു.

നിയമ പഠനത്തിനിടെ പതിനേഴാമത്തെ വയസിലാണ് ലുസിൻഡ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനുശേഷം ലുസിൻഡ ഓസ്‌ട്രേലിയയിലെ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി. മോഡലായി പ്രവർത്തിക്കുന്നതിനിടെ ലുസിൻഡ നിരവധി നിരവധി സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു. ഇതിൽ 'ബുള്ളറ്റ്' എന്ന ആൽബം 20 ദശലക്ഷം പേരാണ് കണ്ടത്.

ഇതിനിടെ ലുസിൻഡ, അക്ഷയ് കുമാർ, സോനാക്ഷി സിൻഹ തുടങ്ങിയ അഭിനയിച്ച 'ബോസ്' എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഭാഗമായി. 'ഗസ്റ്റ് ഇൻ ലണ്ടൻ' എന്ന ചിത്രത്തിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ എത്തിനിൽക്കുന്നതാണ് ലുസിൻഡയെ ശ്രദ്ധേയയാക്കുന്നത്.

അജയ് ദേവ്ഗണ് ഒപ്പവും ലുസിൻഡ അഭിനയിക്കുന്നുണ്ട്. കത്രീനയെപ്പോലെ വിദേശത്തുനിന്നെത്തി ലുസിൻഡയും ഇന്ത്യയിലെ അടുത്ത താരമാകുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP