Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേരി കോമിന് ശേഷം കിരൺ ബേദിയാകാൻ പ്രിയങ്കാ ചോപ്ര; ആദ്യ വനിതാ ഐപിഎസ് ഓഫീസറാകാൻ നടിക്ക് ലഭിക്കുന്നത് പത്ത് കോടി

മേരി കോമിന് ശേഷം കിരൺ ബേദിയാകാൻ പ്രിയങ്കാ ചോപ്ര; ആദ്യ വനിതാ ഐപിഎസ് ഓഫീസറാകാൻ നടിക്ക് ലഭിക്കുന്നത് പത്ത് കോടി

ളിമ്പിക് മെഡൽ നേടിയ ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതകഥ അവതരിപ്പിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഇനി മറ്റൊരു പ്രതിഭയെ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരൺ ബേദിയുടെ ജീവിതമാണ് ഇനി പ്രിയങ്ക അവതരിപ്പിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ അഭിനയിക്കുന്നതിനായി പത്ത് കോടി രൂപയാണ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും പ്രിയങ്കയ്ക്ക് തിരക്കഥ ഇഷ്ടപ്പെട്ടാൽ അഭിനയിക്കുമെന്നും സിനിമാവൃത്തങ്ങൾ വ്യക്തമാക്കി.

കാൽ, ലക്ക് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സോഹം ഷായാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ഇങ്ങനെയൊരു കാര്യത്തെപ്പറ്റി തനിക്ക് അറിവില്ലെന്ന് കിരൺ ബേദി പറഞ്ഞു. തന്നെ അറിയിച്ച ശേഷം മാത്രം തന്റെ ജീവിതം സിനിമയാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ബേദി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP