Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെള്ളിത്തിരയിൽ വെന്നികൊടി പാറിച്ച് കത്രീന കൈഫിന്റെ അനുജത്തി; ഇസബെല്ല കൈഫിന്റെ അടുത്ത ലക്ഷ്യം ബോളിവുഡ്

വെള്ളിത്തിരയിൽ വെന്നികൊടി പാറിച്ച് കത്രീന കൈഫിന്റെ അനുജത്തി; ഇസബെല്ല കൈഫിന്റെ അടുത്ത ലക്ഷ്യം ബോളിവുഡ്

ബോളിവുഡിൽ താരറാണിയായി വിലസുന്ന ചേച്ചി തെളിച്ച പാതയിലൂടെ അനിയത്തിയും ബോളിവുഡിൽ ചുവടുവയ്ക്കാനൊരുങ്ങുന്നു. കത്രീന കൈഫിന്റെ അനുജത്തി ഇസബെല്ല ആണ് ബോളിവുഡിലും ഒരുകൈ നോക്കാൻ എത്തുന്നത്. ഇസബെല്ല കൈഫിന്റെ ആദ്യ ചിത്രമായ ഡോ. കാബ്ബിക്ക് മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. എന്നാൽ കത്രീനയുടെ അനുജത്തിയായതുകൊണ്ടല്ല ഓഡീഷനിൽ പങ്കെടുത്ത് വിജയിച്ചതുകൊണ്ടാണ് സിനിമയിൽ അവസരം ലഭിച്ചതെന്നാണ് ഇസബെല്ലയുടെ പക്ഷം.

കനേഡിയൻ കോമഡി സിനിമയായ ഡോ. കാബ്ബിക്ക് നിർമ്മിച്ചത് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനാണ്. ടൊറന്റോ ചലച്ചിത്രമേളയിലും ചിത്രം മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. സിനിമ ഇന്ത്യയിലും റിലീസ് ചെയ്യും. ബോളിവുഡിലേക്ക് ചുവടുമാറ്റാനും ഇസബെല്ലയ്ക്ക് നീക്കമുണ്ട്. ചേച്ചിയെ പോലെ ബോളിവുഡിൽ മിന്നിതിളങ്ങാമെന്നാണ് ഇസബെല്ലയും കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP