Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജെനീലിയ റീതീഷ് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു; ഉറുമിയിലെ അറയ്ക്കൽ ആയിഷക്ക് ആശംസകളറിയിച്ച് താരങ്ങൾ

ജെനീലിയ റീതീഷ്  ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു; ഉറുമിയിലെ അറയ്ക്കൽ ആയിഷക്ക് ആശംസകളറിയിച്ച് താരങ്ങൾ

പൃഥ്വിയുടെ നായികയായി ഉറുമി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ പ്രശസ്ത നടി ജെനീലിയ അമ്മയായി. ആൺകുഞ്ഞിന് ജെനീലിയ ജന്മം നല്കി കാര്യം ഭർത്താവായ റിതീഷാണ് ട്വിറ്ററിലൂടെ പങ്ക് വച്ചത്. ബോളിവുഡിലെ താരദമ്പതികളായ ജെനീലിയക്കും റിതീഷിനും  2012ലാണ് വിവാഹിതരായത്. 2003 മുതൽ ഡേറ്റിംഗിലായിരുന്ന താരങ്ങൾ 9 വർഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം കഴിച്ചത്.

 2003 ൽ 'തുഛെ മേരി കസം' എന്ന ചിത്രത്തിലൂടെയാണ് ജെനീലിയ സിനിമാ രംഗത്ത് എത്തുന്നത്. ഇതിലും 'തേരെ നാൽ ലൗ ഹോഗയ' എന്ന ചിത്രത്തിലും റിതീഷിനൊപ്പമാണ് അഭിനയിച്ചത്.തെന്നിന്ത്യയിലും ബോളിവുഡിലും ഒരേസമയം ഹിറ്റുകൾ നേടിയതാണ് ജെനീലിയയെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തയാക്കി നിർത്തത്.സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെ ജനീലിയ തമിഴകത്തെത്തിയത്.പിന്നീട് സച്ചിൻ, ഉത്തമ പുത്രൻ, വേലായുധം എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തിന് പ്രിയപ്പെട്ടവളായി.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ്‌റാവു ദേശ്മുഖിന്റെ പുത്രനാണ് റിതീഷ് ദേശ്മുഖ്. റീത്ഷ് ട്വിറ്റലൂടെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു വെന്ന് ട്വീറ്റ് ചെയ്തതോടെ നിരവധി താരങ്ങൾ ദമ്പതികൾക്ക് ആശംസകൾ നേർന്നു. ബിപാഷ ബസു, റിയ ചക്രവർത്തി, അഭിഷേക് ബച്ചൻ തുടങ്ങി നിരവധിപേർ ഇരുവർക്കും ആശംസകളുമായി ട്വിറ്ററിലെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP