Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രജിനികാന്തിന്റെ നായികയായി തിരിച്ചുവരാനുള്ള അവസരം ജയലളിത വേണ്ടെന്ന് വച്ചു; തിരിച്ചുവരവിന് അവസരം ഒരുക്കിക്കൊടുത്ത് ബാലാജി; ബില്ല എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അവസരം തള്ളിക്കളയാനുള്ള കാരണം വ്യക്തമാക്കി ജയലളിത എഴുതിയ കത്ത് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

രജിനികാന്തിന്റെ നായികയായി തിരിച്ചുവരാനുള്ള അവസരം ജയലളിത വേണ്ടെന്ന് വച്ചു; തിരിച്ചുവരവിന് അവസരം ഒരുക്കിക്കൊടുത്ത് ബാലാജി; ബില്ല എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അവസരം തള്ളിക്കളയാനുള്ള കാരണം വ്യക്തമാക്കി ജയലളിത എഴുതിയ കത്ത് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

മൂന്ന് ദശകത്തിനിടയിൽ അഭിനയിച്ച 140 സിനിമകളിൽ 120 വിജയചിത്രങ്ങളിലും നായികയായിരുന്നു അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. എന്നാൽ തമിഴ് സിനിമയുടെ സൂപ്പർസ്റ്റാറായ രജനീകാന്തിനൊപ്പം നായികയായി അഭിനയിക്കാൻ അവസരം ലഭിച്ച ജയലളിത വേണ്ടെന്ന് വച്ചെതാണ് സോഷ്യൽമീഡിയയിലെ പുതിയ ചർച്ച. മലയാളം സൂപ്പർതാരം മോഹൻലാലിന്റെ ഭാര്യാപിതാവ് കെ ബാലാജി നിർമ്മിച്ച ബില്ല എന്ന സിനിമയിലെ വേഷം ആണ് ജയലളിത തള്ളിക്കളഞ്ഞത്.

80 കളിലെ പ്രശസ്ത സിനിമ വിതരണ കമ്പനിയായ കാസ് ബാത്തിന് ജയലളിത അയച്ച കത്തിലാണ് രജനിയുടെ നായികയായി ബില്ലയിൽ അഭിനയിക്കാനുള്ള അവസരം ജയലളിത നിരസിച്ചതിനെക്കുറിച്ച് പറയുന്നത്. ഈ കത്തും ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നുണ്ട്.

ജയലളിത രാഷ്ട്രീയത്തിലേക്ക് കടന്ന 1982 ന് മുമ്പ് എഴുതിയതാണ് കത്ത്. ജയലളിതയ്ക്ക് തിരിച്ച് വരവിനുള്ള അവസരങ്ങൾ ഒരുക്കാനും പുതിയ സിനിമയിലേക്ക് നായികയായി ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. എന്നാൽ താൻ സിനിമാജീവിതം അവസാനിപ്പിച്ചെന്നും ഇനി തിരികെ വരില്ലെന്നും ജയലളിത കത്തിൽ വ്യക്താക്കുന്നുണ്ട്. അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച ജയലളിത പിന്നെയാണ് രജനികാന്തിന്റെ ബില്ലയിലെ നായികായാകാനുള്ള അവസരം താൻ നിരസിച്ചതിനെക്കുറിച്ച് പറയുന്നത്.

എന്നെ തേടി വന്ന ഒരുപാട് അവസരങ്ങൾ ഞാൻ നിരസിച്ചിട്ടുണ്ട്. ബാലാജിയുടെ രജനികാന്ത് ചിത്രമായ ബില്ലയിലെ നായികയാകാൻ എന്നെ സമീപിച്ചിരുന്നു. ഞാൻ താൽപര്യമില്ലെന്ന് അറിയിച്ചതിന് ശേഷമാണ് ശ്രീപ്രിയ ചിത്രത്തിലെ നായികയാകുന്നതെന്നും കത്തിൽ പറയുന്നു.ഇന്ത്യയിൽ അന്ന് ഏറെ അറിയപ്പെടുന്ന നിർമ്മാതാവായിരുന്ന ബാലാജിയെ പോലെ ഒരാളുടെ നിർമ്മാണത്തിൽ രജനീകാന്തിനെ പോലെയുള്ള ഒരു സൂപ്പർതാരത്തിന്റെ നായികയായി തിരിച്ചുവരാനുള്ള അവസരം പോലും താൻ ഉപേക്ഷിച്ചത് ഇനി ഒരിക്കലും സിനിമയിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന ഉറച്ച തീരുമാനത്തെ ഉൾക്കൊണ്ട് ആണെന്നും കത്തിൽ പറയുന്നുണ്ട്. ഇത്രയും വലിയ അവസരം വേണ്ടായെന്ന് വെക്കാമെങ്കിൽ ഒരു തിരിച്ച് വരവിന് ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണല്ലോ എന്നായിരുന്നു ജയലളിതയുടെ മറുപടി.

തനിക്ക് ആവശ്യമായ പണം തന്റെ കൈവശമുണ്ടെന്നും അതുകൊണ്ട് റാണിയെപ്പോലെ താൻ ജീവിക്കുമെന്നും ജയലളിത കത്തിൽ കുറിക്കുന്നു. മൂന്ന് പതിറ്റാണ്ടോളം തമിഴ് വെള്ളിത്തിരയിൽ നിറഞ്ഞ് നിന്ന ജയലളിത അതിനകം 140 ൽ അധികം ചിത്രത്തിൽ അഭിനയിച്ചിരുന്നു. സിനിമാ ജീവിതത്തോട് എന്നന്നേക്കുമായി വിടപറഞ്ഞ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജയലളിത ആറ് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP