Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയറാം കണ്ണൂർ ജയിലിലേയ്ക്ക്; മേളം കൊട്ടി താളം പിടിക്കാൻ പ്രിയനടൻ അടുത്തമാസം എത്തും; സൂപ്പർ താരം എത്തുന്നത് അറിഞ്ഞ് ആവേശത്തോടെ തടവുകാരും

ജയറാം കണ്ണൂർ ജയിലിലേയ്ക്ക്; മേളം കൊട്ടി താളം പിടിക്കാൻ പ്രിയനടൻ അടുത്തമാസം എത്തും;  സൂപ്പർ താരം എത്തുന്നത് അറിഞ്ഞ് ആവേശത്തോടെ തടവുകാരും

രഞ്ജിത് ബാബു

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ചലച്ചിത്ര നടൻ ജയറാം എത്തുന്നു. തടവുകാരനായല്ല ജയറാമിന്റെ ജയിൽ പ്രവേശം. നാട്ടുകാർക്കൊപ്പം മേളപ്പെരുപ്പം തീർക്കാനാണ് ജയറാം ജയിലേക്ക് വരുന്നത്. ഓഗസ്റ്റ് 16 നു ജയിൽ ഗ്രൗണ്ടിൽ ജയറാമിനൊപ്പം പതിനൊന്നു

തടവുകാരുണ്ടാകും. ജയറാം തടവുകാർക്ക് സമ്മാനിച്ച ചെണ്ടയിലാണ് ജയറാമിനൊപ്പം തടവുകാർ ചെണ്ട കൊട്ടുക. കണ്ണൂർ ജയിലിൽ തടവുകാർക്ക് ചെണ്ട പരിശീലനം നടത്തുന്നുണ്ടെന്നറിഞ്ഞ ജയറാം തടവുകാർക്ക് പത്തു ചെണ്ടകൾ സമ്മാനിക്കുകയായിരുന്നു. സ്വന്തമായി ചെണ്ടയില്ലാത്തതിനാൽ വാടകയ്ക് ചെണ്ടയെടുത്താണ് തടവുകാരുടെ പരിശീലനം നടന്നത്. 11 പേരാണ് ചെണ്ട പരിശീലനം നടത്തിയത്. കഴിഞ്ഞ വർഷം സപ്തംബറിൽ ഇവർ അരങ്ങേറ്റം നടത്തി. ഇതറിഞ്ഞ ജയറാം സ്വന്തമായി കൊട്ടാൻ തടവുകാർക്ക് ചെണ്ട നൽകുകയായിരുന്നു.

മാധൃമങ്ങളിലൂടെ ജയറാമിന്റെ മേളപ്രിയത്തെക്കുറിച്ചറിഞ്ഞ തടവുകാർ തങ്ങൾക്ക് ചെണ്ട നൽകാമോ എന്നു കത്തിലൂടെ ജയറാമിനോടാരാഞ്ഞു. ജയറാമിൽനിന്നും അനുകൂല മറുപടി ലഭിക്കുകയും ചെയ്തു. ജയറാം ചെണ്ട അക്കാദമിയുടേയും ഫാൻസ് അസോസിയേഷന്റേയും സംയുക്താഭിമുഖൃത്തിൽ ജയിലിൽ ചെണ്ടകളെത്തിച്ചു. അതോടെ കണ്ണൂർ ജയിലിൽ എന്നും മേളം അരങ്ങേറി.

തങ്ങൾക്ക് ചെണ്ടകൾ സമ്മാനമായി അനുവദിച്ച പ്രിയ നടൻ ജയറാമിനോടൊപ്പം ചെണ്ടകൊട്ടാനുള്ള ആവേശത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർ. തടവുകാരുടെ ആഗ്രഹം അറിഞ്ഞതോടെ ജയിലിൽ ചെണ്ടമേളം നടത്താൻ ജയറാമും തയ്യാറായി. പ്രിയ നടനൊപ്പം ചെണ്ടകൊട്ടാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് കണ്ണൂർ ജയിലിലെ തടവുകാരും കലാ പ്രേമികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP