Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയറാം ഇടവേളയ്ക്ക് ശേഷം ആക്ഷൻ നായകനായി എത്തും; ഡോൾഫിൻസിന് ശേഷം ദീഫൻ ഒരുക്കുന്ന ചിത്രത്തിൽ ജയറാം നായകൻ

ജയറാം ഇടവേളയ്ക്ക് ശേഷം ആക്ഷൻ നായകനായി എത്തും; ഡോൾഫിൻസിന് ശേഷം ദീഫൻ ഒരുക്കുന്ന ചിത്രത്തിൽ ജയറാം നായകൻ

പുതിയ മുഖം, ഡോൾഫിൻസ് എന്നീ സിനിമകൾക്കു ശേഷം ദീഫൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ജയറാം  നായകനാവും.ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും നിശ്ചയിച്ചു വരുന്നതേയുള്ളൂ.

ഇതാദ്യമായാണ് ജയറാം ദീഫന്റെ സിനിമയിൽ അഭിനയിക്കുന്നത്. ജയറാം നായകനായ ഷാർജ ടു ഷാർജ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ എ.കെ.സാജനാണ് ദീഫന്റെ സിനിമയ്ക്കും തിരക്കഥ രചിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സാജൻ മറ്റൊരു സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ദ്രോണ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു സാജൻ ഒടുവിൽ തിരക്കഥ രചിച്ചത്.മാർച്ച് ആദ്യവാരം ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയാട്ടം എന്ന സിനിമയിലാണ് ജയറാം ഇപ്പോൾ അഭിനയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP