Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതാപ് പോത്തനെതിരെ താരസംഘടനയായ അമ്മയ്ക്ക് ജയറാമിന്റെ പരാതി; തന്നെയും മകനെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവം നിയമപരമായി നേരിടാനില്ലെന്നും ജയറാം

പ്രതാപ് പോത്തനെതിരെ താരസംഘടനയായ അമ്മയ്ക്ക് ജയറാമിന്റെ പരാതി; തന്നെയും മകനെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവം നിയമപരമായി നേരിടാനില്ലെന്നും ജയറാം

കൊച്ചി: നടനും സംവിധായകനുമായ പ്രതാപ് പോത്തനെതിരെ നടൻ ജയറാം താരസംഘടനയായ അമ്മയ്ക്കു പരാതി നൽകി. തന്നെയും മകൻ കാളിദാസിനെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ചതിനെതിരെയാണ് ജയറാമിന്റെ പരാതി.

തനിക്ക് നിയമപരമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യാൻ താൽപര്യമില്ല. പ്രതാപ് പോത്തൻ സിനിമാ രംഗത്തുള്ള ആളായതിനാലാണ് അമ്മയ്ക്കു പരാതി നൽകിയതെന്നും ജയറാം പറഞ്ഞു.

തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്നതാണ് പ്രതാപ് പോത്തന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. തന്റെ ആരാധകർക്കിടയിലും അഭ്യുദയ കാംക്ഷികൾക്കിടയിലും ഈ പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ജയറാം പരാതിപ്പെട്ടു.

പ്രശ്‌നം അതിവേഗം പരിഹരിക്കാനാണ് അമ്മയുടെ ശ്രമം. നെടുമുടി വേണുവിനെയാണ് ഇക്കാര്യം പരിഹരിക്കാൻ അമ്മ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പരാജയപ്പെട്ടാൽ അമ്മ നേരിട്ടു തന്നെ പ്രശ്‌നത്തിൽ ഇടപെടും.

വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്നാണു ജയറാമിനെ പ്രതാപ് പോത്തൻ ഫേസ്‌ബുക്കിൽ വിശേഷിപ്പിച്ചത്. സംസ്‌കാര ശൂന്യനായ ജയറാമിന് പത്മശ്രീ കിട്ടിയെന്നറിഞ്ഞപ്പോൾ ചിരിയാണ് വന്നതെന്നും പ്രതാപ് പോത്തൻ ഫേസ്‌ബുക്കിൽ കുറിച്ചു. അടുത്തിടെ ഏറെ വിവാദമുയർത്തിയ വിഷയമായിരുന്നു ഈ ഫേസ്‌ബുക്ക് പോസ്റ്റ്. വിവാദമായപ്പോൾ ഫേസ്‌ബുക്ക് പോസ്റ്റ് പ്രതാപ് പോത്തൻ പിൻവലിക്കുകയും ചെയ്തു. പ്രായമേറിയ സംവിധായകരുമായി സഹകരിക്കാൻ ജയറാമിന്റെ മകൻ കാളിദാസനു താൽപര്യമില്ലെന്നു ജയറാം പറഞ്ഞിരുന്നുവെന്നും ജയറാമിനെതിരായ വിവാദ പോസ്റ്റ് പിൻവലിച്ചത് യുവതാരത്തിന്റെ ഭാവിയെ കരുതിയാണെന്നും പിന്നീട് പ്രതാപ് പോത്തൻ വിശദീകരിച്ചിരുന്നു. ഇതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ നേരത്തെ ജയറാം തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP