Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയറാമിനെ കൈവിട്ടെന്ന് ആരോപിക്കുന്നവർക്ക് മറുപടിയുമായി രഞ്ജിത്ത്; സമ്മർ ഇൻ ബത്‌ലഹേമിന് ശേഷം ഹിറ്റൊരുക്കാൻ ഇരുവരും ഒന്നിക്കുന്നു

ജയറാമിനെ കൈവിട്ടെന്ന് ആരോപിക്കുന്നവർക്ക് മറുപടിയുമായി രഞ്ജിത്ത്; സമ്മർ ഇൻ ബത്‌ലഹേമിന് ശേഷം ഹിറ്റൊരുക്കാൻ ഇരുവരും ഒന്നിക്കുന്നു

റെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജയറാമും സംവിധായകൻ രഞ്ജിത്തും ഒന്നിക്കുകയാണ്. ജയറാമിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തമാസം തൃശൂരിൽ ആരംഭിക്കുമെന്നാണ് സൂചന. തിരക്കഥാകൃത്ത് എന്ന നിലയിൽ അനേകം ജയറാം ചിത്രങ്ങൾ രചിച്ചിട്ടുണ്ടെ ങ്കിലും സംവിധായകനായപ്പോൾ രഞ്ജിത്ത് നേരിട്ട പ്രധാന ആരോപണം ജയറാമിനെ മറന്നെന്നായിരുന്നു. എന്നാൽ ഈ ആരോപണത്തിന് മറുപടിയുമായി എത്തുകയാണ് രഞ്ജിത്ത്.

ചിത്രവുമായി ബന്ധപ്പെട്ട പേരോ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ലെങ്കിലുംഇരുവരും ചേരുന്ന ചിത്രം തൃശൂരിൽ ഉടൻ തുടങ്ങുമെന്നാണ് കേൾക്കുന്നത്.ഞാൻ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് പിന്നാലെയാണ് രഞ്ജിത്ത് ഇപ്പോൾ. ജയറാമാകട്ടെ പഴയ സുഹൃത്ത് സിബി മലയിലിന്റെ ചിത്രത്തിലും. രണ്ടുപേരും ഈ തിരക്കുകൾക്ക് ശേഷം ഉടൻ ഒന്നിക്കുമെന്നാണ് വർത്തമാനങ്ങൾ.

കാലാൾപ്പട മുതൽ അനേകം ചിത്രങ്ങളിൽ ഒരുമിച്ചിട്ടുള്ള ജയറാമും രഞ്ജിത്തും ദീർഘകാലത്തിന് ശേഷമാണ് ഒന്നിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ രണ്ടാളും ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചിരുന്നു. വൻ ഹിറ്റുകളായ പെരുപണ്ണാപുരത്തെ വിശേഷങ്ങളും സിബി മലയിലിന്റെ സമ്മർ ഇൻ ബത്‌ലഹേമിലും ജയറാം നായകനായപ്പോൾ കഥയൊരുക്കിയത് രഞ്ജിത്ത് ആയിരുന്നു. അതിനു ശേഷം രഞ്ജിത്ത് സ്വന്തം സിനിമ സംവിധാനം ചെയ്യുകയായിരുന്നു.അതിലൊന്നും ജയറാം അഭിനയിച്ചിരുന്നില്ല. രഞ്ജിത്തിന്റെ ഗോൾഡ് കോയിന്മോഷൻ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP